Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on November 18, 2015 at 5:23 pm

മഞ്ജുവാര്യര്‍-മമ്മൂട്ടി ചിത്രം നടക്കാതെ പോകുന്നത് മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ മെഗാതാരത്തിന് താല്‍പര്യമില്ലാത്തതുകൊണ്ടോ?

mammootty-says-no-for-acting-with-manju-warrier

മലയാളത്തിന്റെ സ്വന്തം മമ്മൂക്ക മഞ്ജുവാര്യരോടൊപ്പം ഇതുവരെ നായകനായി അഭിനയിച്ചിട്ടില്ല.
തൊണ്ണൂറുകളുടെ പകുതിയില്‍ നായികയായെത്തി മലയാളിയുടെ മനസ്സില്‍ ഇടം നേടിയ മഞ്ജു വിവാഹത്തോടെ സിനിമയ്ക്ക് വിരാമമിട്ടിരുന്നു. എന്നാല്‍ പതിനാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു സിനിമയില്‍ വീണ്ടും സജീവമായി.

ആദ്യ കാലത്ത് രണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലും തന്റെ നായകനായിരുന്ന മോഹന്‍ലാലിന്റെ നായികയായും വീണ്ടും മഞ്ജു എത്തി. ഹൗ ഓള്‍ഡ് ആര്‍യുവിലെ നായികയായി തിരികെയെത്തിയ മഞ്ജു മമ്മൂട്ടിയുടെ നായികയായെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോഹന്‍ലാലിന്റെ എന്നും എപ്പോഴിലും മാത്രമാണ് സൂപ്പര്‍ താരത്തിന്റെ നായികയായത്.

എന്നാൽ മമ്മൂട്ടിയുടെ നായികയായി മഞ്ജു അഭിനയിക്കാത്തതിനെക്കുറിച്ച് പല ഗോസിപ്പുകളും ഉയരുന്നുണ്ട്. മമ്മൂട്ടിയ്ക്ക് മഞ്ജുവിന്റെ കൂടെ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്നാണ് ആരോപണം ഉയരുന്നത്.എന്നാൽ മമ്മൂട്ടി മഞ്ജുവാര്യരോടൊപ്പം അഭിനയിക്കാന്‍ വിമുഖത കാണിയ്ക്കുന്നത് എല്ലാവരിലും സംശയമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ മഞ്ജുവാര്യരും മമ്മൂട്ടിയും ജോഷി ചിത്രത്തില്‍ ഒന്നിയ്ക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ പിന്നീട് മമ്മൂട്ടി തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ മഞ്ജുമമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിയ്ക്കാറുമുണ്ട്.മമ്മൂട്ടിയും ദിലീപും തമ്മിലുള്ള സൗഹൃദം കാരണമാണ് മഞ്ജുവിനൊപ്പം മമ്മൂട്ടി അഭിനയിക്കാതിരിയ്ക്കാനുള്ള കാരണമെന്നും പറയപ്പെടുന്നു. ദിലീപിന് സഹോദരതുല്യനായ മമ്മൂട്ടി ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങളിലും ഇടപെട്ടിരുന്നു.

Loading...

Comments are closed.

More News