Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എസ് എസ് രാജമൗലിയുടെ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അറിയുന്നത് ചിത്രത്തിന്റെ റിലീസ് 2017ലേക്ക് മാറ്റി വച്ചിരിക്കുന്നുവെന്നാണ്. ചിത്രത്തിന്റെ ആദ്യ ഭാഗം ചിത്രീകരിച്ച രാംമോജി ഫിലിംസിറ്റിയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുന്നത്.
പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കിയാണ് ചിത്രത്തിന്റെ ആദ്യം ഭാഗം അവസാനിച്ചത്. എന്നാല്‍ ചിത്രം ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ രാജമൗലിയും. കൂടാതെ ബോളിവുഡ് താരം മാധൂരി ദീക്ഷിത് ബാഹുബലി രണ്ടാം ഭാഗത്തില്‍ എത്തുന്നതും വാര്‍ത്തയായിരുന്നു.
Leave a Reply