Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 2:45 pm

Menu

Published on November 20, 2015 at 11:35 am

ഞാനൊരു മുസ്ലീമാണ്, എന്നെ വിശ്വാസമുള്ളവർ ആലിംഗനം ചെയ്യൂ..ഭീകാരാക്രമണത്തിനെതിരെ പ്രതിഷേധവുമായി മുസ്ലീം യുവാവ് (വീഡിയോ)

blindfolded-muslim-man-with-sign-do-you-trust-me-hugs-hundreds-in-paris

പാരിസ്: ഭീകരാക്രമണങ്ങൾ വർദ്ധിച്ചു വരുന്നതോടൊപ്പം തന്നെ മുസ്ലീം യുവാക്കള്‍ എല്ലാം തീവ്രവാദികള്‍ ആണെന്ന ആരോപണമാണ് ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചിരിക്കുന്നത്. എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി ഒരു മുസ്ലീം യുവാവ് രംഗത്ത്.

മുസ്ലീം യുവാക്കള്‍ എല്ലാം തീവ്രവാദികള്‍ ആണെന്ന ആരോപണമാണ് ലോകമെമ്പാടും കേൾക്കുന്നത്. പാരിസിലും ഇതേ ആരോപണങ്ങളാണ് പൊട്ടിപുറപ്പെടുന്നത്.ഞാന്‍ ഒരു മുസ്ലീം യുവാവാണ്, എന്നെ വിശ്വാസമുള്ളവര്‍ എത്ര പേരുണ്ട്. ഉണ്ടെങ്കില്‍ ധൈര്യമുള്ളവര്‍ എന്നെ ആലിംഗനം ചെയ്യൂ എന്ന് എഴുതിയ ബോര്‍ഡ് തൂക്കി പൊതുനിരത്തിൽ നിന്നുകൊണ്ടാണ് യുവാവിന്റെ പ്രതിഷേധം. പാരിസ് നഗരം കണ്ണീര്‍ കുതിര്‍ന്ന അവസ്ഥയിലും ഈ യുവാവിനെ സപ്പോര്‍ട്ട് ചെയ്തു.

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ നഗരത്തിലൂടെ പോകുന്നവരെല്ലാം യുവാവിനെ കെട്ടിപ്പിടിച്ചു. മുസ്ലീങ്ങളെയും അവരുടെ സ്ഥാപനത്തെയും ആക്രമിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനെതിരെ പ്രതികരിച്ചാണ് യുവാവ് പാരിസ് തെരുവില്‍ ഇങ്ങനെയൊരു പ്രകടനം നടത്തിയത്. പാരിസിലെ ജനങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഇയാള്‍ പറയുന്നുണ്ട്. ആലിംഗനം ചെയ്ത എല്ലാവര്‍ക്കും യുവാവ് നന്ദിയും പറഞ്ഞു. താന്‍ ഒരു മുസ്ലീം ആണെന്നും എന്നാല്‍ തീവ്രവാദിയല്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്. മുസ്ലീം ആയ എല്ലാവരും തീവ്രവാദികളാണെന്ന് മുദ്ര കുത്തരുതെന്നും ഇയാള്‍ പറയുന്നു. തനിക്ക് ഒരെയും കൊല്ലാന്‍ സാധിക്കില്ലെന്നും യുവാവ് പറഞ്ഞു.
–

–

Loading...

Comments are closed.

More News