Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 5:35 am

Menu

Published on November 20, 2015 at 3:23 pm

പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

gomathi-suicide-attempt

മൂന്നാര്‍ : പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട്. നടുവു വേദനയ്ക്കായി ഭര്‍ത്താവിന് നല്‍കിയിരുന്ന അലുമിനിയം ഹൈഡ്രോ ക്ലോറൈഡ് എന്ന മരുന്നാണ് ഇവര്‍ അമിതമായി കഴിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഛര്‍ദ്ദിയെ തുടര്‍ന്നാണ് ഇവരെ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഗോമതി സമ്മതിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം അപവാദങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ഗോമതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഇവരുടെ ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കി.

എന്നാല്‍, ഗോമതി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നത് തെറ്റായ വാർത്തയാണെന്നും മരുന്നുമാറി കഴിച്ചതാണെന്നുമായി പൊമ്പിളൈ ഒരുമൈ നേതാക്കളുടെ പ്രതികരണം.എഐഎഡിഎംകെയില്‍ ഗോമതി പണം വാങ്ങിയെന്നും പാര്‍ട്ടിയില്‍ ചേരാനായി ഇവര്‍ തമിഴ്‌നാട്ടില്‍ പോയെന്നും അപവാദപ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഒറ്റപ്പെട്ട ഇവര്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി മനോവിഷമത്തിലായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News