Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമയിലെ പ്രണയ ഗോസിപ്പുകളില്‍ എന്നും നിറഞ്ഞു നിന്ന താരമാണ് നയന്‍സ്.പല തവണ പ്രണയത്തില്‍ അകപ്പെടുകയും കൊഴിയുകയും വീണ്ടും സിനിമയിലേക്ക് തിരിച്ചുവരികയുമെല്ലാം ചെയ്‌തിട്ടുള്ള നയന്‍സിന് പക്ഷേ മറക്കാന്‍ കഴിയാത്ത ഒരു പ്രണയമുണ്ട്. താരം തന്നെയാണ് വിവരം വെളിപ്പെടുത്തിയത്.അടുത്തിടെ തന്റെ 31 ാം പിറന്നാള്‍ ദിനത്തിലായിരുന്നു നയന്‍സ് പ്രണയ വെളിപ്പെടുത്തല്‍ നടത്തിയത്. നിരന്തരം ലൗ ലെറ്ററും റോസാപുഷ്പവും സമ്മാനമായി കാത്തുവെയ്ക്കുന്ന ഒരു കാമുകന്‍ തനിക്ക് ഉണ്ടായിരുന്നതായി നയന്‍സ് പറഞ്ഞു. ലവ് ലെറ്ററും റോസാപുഷ്പവും നയന്‍സിന്റെ ഇരിപ്പിടത്തില്‍ നിരന്തരം വെയ്ക്കുന്ന കാമുകനെ ഒടുവില്‍ നയന്‍സ് ഒതുക്കി. വിവരം മാതാപിതാക്കളോട് പറഞ്ഞു. മാതാപിതാക്കള്‍ ഇടപെട്ട ശേഷം ഒരിക്കലും കാമുകന്‍ തിരിഞ്ഞുപോലും നോക്കിയിട്ടില്ല. ഇപ്പോഴും തനിക്കത് സന്തോഷം നല്‍കുന്ന അനുഭവമാണെന്ന് നയന്‍ പറയുന്നു. അതേസമയം നയന്‍സിന്റെ ഈ ആദ്യ പ്രണയാനുഭവം പ്രൈമറി ക്ലാസ്സിൽ വെച്ചായിരുന്നു എന്നതാണ് രസകരം. മൂന്നില്‍ പഠിക്കുമ്പോള്‍ നാലില്‍ പഠിക്കുന്ന കുട്ടിയുടേതായിരുന്നു ഈ ശല്യം. ഒടുവില്‍ മാതാപിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് പറഞ്ഞ് ഇത് നിര്‍ത്തലാക്കുകയായിരുന്നത്രേ. സിനിമയില്‍ എത്തിയ ശേഷം തെന്നിന്ത്യന്‍ റാണിയുടെ ആദ്യ പ്രണയകഥ യുവനടന്‍ ചിമ്പുവിനൊപ്പമാണ് ഉയര്‍ന്നത്. ഒടുവില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഒരു വിവാദ ചുംബന രംഗത്തോടെ ആ പ്രണയം തകര്‍ന്നു. പിന്നീട് പ്രഭുദേയ്‌ക്കൊപ്പം വിവാഹത്തോളം നീണ്ട പ്രണയം. അതിനും ശേഷമാണ് ആര്യയേയും വിഘ്‌നേഷിനേയും ചേര്‍ത്ത് ഗോസിപ്പ് വന്നത്. രണ്ടും നയന്‍സ് തള്ളുകയായിരുന്നു.
Leave a Reply