Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഋഷി ശിവകുമാറിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബനും ശാമിലിയുമൊന്നിക്കുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി. എന്നാൽ ശാമിലിയുമൊത്ത് അഭിനയിക്കുന്നതോർക്കുമ്പോൾ ഭയമായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്…ഇതിന്റെ കാരണമാണ് രസകരം, ശാമിലി തന്നെ എന്ത് വിളിക്കും …ഒരുപക്ഷെ അമ്മാവാ എന്ന് വിളിക്കുമോ…ഇതായിരുന്നു കുഞ്ചാക്കോയുടെ ഭയത്തിനു പിന്നിലെ കാരണം. എന്നാൽ ശാലിനിയെപ്പോലെത്തന്നെ ശാമിലിയും തന്നെ ചാക്കോച്ചൻ എന്നാണ് വിളിച്ചതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
അനിയത്തിപ്രാവിന്റെ സെറ്റിൽ ഷാലിനിയ്ക്കൊപ്പം വന്നതിന്റെ ഓർമ്മകളും ശാമിലി ചാക്കോച്ചനുമായി പങ്കുവെച്ചതിനെക്കുറിച്ചും താരം പറഞ്ഞു.
Leave a Reply