Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്‌ന: ബീഹാറില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു. മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സമ്പൂര്‍ണ മദ്യ നിരോധനം.ഖജനാവിന് ഉണ്ടാകുന്ന 3650 കോടി രൂപയുടെ നഷ്ടം അതിജീവിച്ചാണ് അധികാരമേറ്റ് ആദ്യ ആഴ്ചയില്‍ തന്നെ ബീഹാര്‍ മദ്യനിരോധനം നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നത്. കുറ്റകൃത്യങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതിന് മദ്യം കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനം പരിഗണിക്കുന്നതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. നഷ്ടപ്പെടുന്ന വരുമാനം കണ്ടെത്താന്‍ ബദല്‍മാര്‍ഗം സ്വീകരിക്കുമെന്ന് ജനതാദള്‍വക്താവ് അജയ് അലോക് പറഞ്ഞു.
Leave a Reply