Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on November 30, 2015 at 4:42 pm

മറ്റ് നടിമാര്‍ക്ക് നയന്‍താര ഒരു മാതൃകയാണ്;സംവിധായകന്‍ എകെ സാജന്‍

money-doesn-t-matter-nayanthara-m-town

സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ്ക്കുന്ന ഒരു നടിയാണ് നയന്‍താര. തമിഴകത്ത് തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയതോടെ നയന്‍താര വീണ്ടും പ്രതിഫലം വര്‍ദ്ധിപ്പിച്ചു എന്ന് കേട്ടിരുന്നു. വിക്രമിന്റെ നായികയായി അഭിനയിക്കുന്ന ചിത്രത്തിന് മൂന്ന് മുതല്‍ മൂന്നരക്കോടിവരെയാണത്രെ നയന്‍താരയുടെ പ്രതിഫലം. എന്നാല്‍ മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ നയന്‍താര പ്രതിഫലത്തെ കുറിച്ച് ചിന്തിയ്ക്കുന്നതേയില്ല. നല്ല വേഷങ്ങളാണ് പ്രധാനം. പ്രതിഫലത്തിനല്ല കഥയ്ക്കാണ് നയന്‍താര പ്രധാന്യം നല്‍കുന്നതെന്ന് പുതിയ നിയമത്തിന്റെ സംവിധായകന്‍ എകെ സാജന്‍ പറയുന്നു. സെറ്റിലെ നയന്‍താരയുടെ പെരുമാറ്റത്തെ കുറിച്ച് സംവിധായകന്‍ സംസാരിക്കുന്നു,

മറ്റ് നടിമാര്‍ക്ക് നയന്‍താര ഒരു മാതൃകയാണെന്നാണ് എകെ സാജന്‍ പറയുന്നത്. ഒമ്പത് മണിയ്ക്ക് തുടങ്ങുന്ന രംഗം ചിത്രീകരിയ്ക്കാന്‍ അര മണിക്കൂര്‍ മുമ്പ് മേക്കപ്പ് ഒക്കെയിട്ട് നയന്‍ എത്തുമത്രെ.തന്റെ ഷോട്ട് കഴിഞ്ഞാല്‍ കാരവാനില്‍ പോയിരിക്കുന്ന നടിയല്ല നയന്‍താര. സെറ്റില്‍ എല്ലാവര്‍ക്കുമൊപ്പവും അടുത്തിടപഴകും.

സിദ്ധിക്കിന്റെ ബോഡി ഗാഡ്, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ എന്നീ ചിത്രങ്ങളില്‍ നായികയായിരുന്നു നയന്‍താര. സാജന്‍ പറഞ്ഞതുപോലെ, സെറ്റിലെ നയന്‍താരയുടെ പെരുമാറ്റത്തെ കുറിച്ച് സിദ്ധിഖും അഭിപ്രായപ്പെട്ടിരുന്നു. സമയത്തിന് മുമ്പെ എത്തുമെന്നും, കാരവാനില്‍ ഇരിക്കാറില്ലെന്നും, പ്രതിഫലം നോക്കാറില്ലെന്നുമൊക്കെ സിദ്ധിഖും പറഞ്ഞു.ഒരിക്കല്‍ നയന്‍താരയെ നായികയാക്കി സിനിമ ചെയ്താല്‍, പിന്നെയും പിന്നെയും അവരെ നായികയാക്കാന്‍ സംവിധായകന് തോന്നുമെന്നും സിദ്ധിഖ് ഭാസ്‌കര്‍ ദ റാസ്‌ക്കലിന്റെ ഷൂട്ടിങ് സമയത്ത് പറഞ്ഞിരുന്നു.

Loading...

Comments are closed.

More News