Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തനിക്ക് പാട്ടും ഡാന്‍സുമൊക്കെ വഴങ്ങുമെന്ന് നിരവധി തവണ തെളിയിച്ചിട്ടുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. പിന്നെ എന്തിനാണ് ദുല്‍ഖര്‍ വീണ്ടും ഡാന്‍സ് പഠിക്കുന്നത്. കഴിഞ്ഞ ദിവസം റിമ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത ഒരു ചിത്രമാണ് ഇപ്പോള്‍ ഈ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുന്നത്.റിമയുടെ ഉടമസ്ഥതയിലള്ള ഡാൻസ് സ്കൂളായ മാമാങ്കത്തിൽ ദുല്‍ക്കർ എത്തിയിരുന്നു. അവിടെ നിന്നും ദുൽഖറിന്റെ ഒരു ഫോട്ടോ റിമ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.എന്നാൽ ദുൽക്കറിന്റെ ഈ വരവ് അമൽ നീരദിന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്.ചിത്രത്തിനായി ഡാന്‍സ് പഠിക്കുന്നതിന്റെ തിരക്കിലാണ് ദുല്‍ഖര്‍ എന്നും റിമയുടെ ഉടമസ്‌ഥതയിലുള്ള മാമാങ്കം ഇന്‍സ്‌റ്റിറ്റ്യൂട്ടിലാണ് ഡി.ക്യു ഡാന്‍സ് പഠിക്കുന്നതുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.നേരത്തെ അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തില്‍ കുള്ളന്റെ ഭാര്യ എന്ന ഹ്രസ്വചിത്രത്തില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്.
Leave a Reply