Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ മഞ്ജു വാര്യർ നിയമനടപടിയ്ക്ക്. മഞ്ജു ഒരു പരസ്യചിത്ര സംവിധായകനുമായി പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ നടിയുടേതെന്ന പേരില്‍ ചില വാട്സ്ആപ്പ് മെസേജുകള്‍ പ്രചരിച്ചിരുന്നു, മാധ്യമങ്ങള്‍ ചിലത് ഇതേറ്റുപിടിക്കുകയും ചെയ്തതോടെയാണ് മഞ്ജു നിയമനടപടിയ്ക്ക് തയ്യാറാകുന്നത്. വാര്‍ത്തയുടെ ഉറവിടം കണ്ടുപിടിക്കാനും പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആണ് പരാതി നല്‍കുന്നത് .വ്യാജ വാര്‍ത്ത പ്രചരിച്ചതിന്റെ ഉറവിടം കണ്ടെക്കാന്‍ സൈബര്‍ പൊലീസിന് അത്ര വലിയ പ്രയാസമൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല. വാര്‍ത്ത ഉണ്ടാക്കിയവരും കൊടുത്തവരും അയച്ചവരുമൊക്കെ കുടുങ്ങും. വാര്‍ത്തയുടെ സത്യാവസ്ഥ മനസ്സിലാക്കാതെ അതേറ്റുപിടിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.
Leave a Reply