Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമയില്‍ ഇനി അഭിനയിക്കാന്‍ ഭര്‍ത്താവ് സമ്മതിക്കില്ലെന്ന് റിമി ടോമി. അഞ്ച് സുന്ദരികള്‍ക്ക് ശേഷം വീണ്ടും അഭിനയിയ്ക്കാന്‍ റോയിസ് സമ്മതിച്ചത് എന്തുക്കൊണ്ടാണെന്ന് എനിക്ക് അറിയില്ല. പക്ഷേ ഇനി ചോദിച്ചാല്‍ സമ്മതിക്കില്ലെന്നും റിമി പറഞ്ഞു.പിന്നീട് കുട്ടികളൊക്കെയായി കഴിഞ്ഞ് അഭിനയിക്കണമെന്ന് പറഞ്ഞാല്‍ നടക്കില്ലല്ലോ. അതുക്കൊണ്ടാണ് ഒരു സിനിമയില്‍ അഭിനയിക്കാമെന്ന് വിചാരിച്ചത്. റിമി പറയുന്നു.അഞ്ചു സുന്ദരികളിലെ അഭിനയത്തിന് ശേഷം ഇനി അഭിനയിക്കുന്ന കാര്യം നീ എന്നോട് പറഞ്ഞോണ്ട് വരില്ലല്ലോ എന്നാണ് റോയിസ് പറഞ്ഞത്. ഇല്ല ഇനി ചോദിക്കുകയില്ലെന്നു താന്‍ മറുപടിയും നല്‍കിയെന്ന് റിമി പറയുന്നു. എന്നാല്‍ ബാക്കി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ റോയിസ് സമ്മതിച്ചത് എന്തുകൊണ്ടെന്ന് അറിയില്ല. ഇനി അഭിനയിക്കാന്‍ സമ്മതിക്കുകയുമില്ലെന്ന് റിമി പറയുന്നു. കണ്ണന് താമരക്കുളം സംവിധാനം ചെയ്ത തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രമായിരുന്നു റിമി ആദ്യമായി നായികയായി എത്തുന്നത്. ചിത്രം പരാജയമായിരുന്നു. അതിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തിലും ഒരു വേഷം ചെയ്തു
Leave a Reply