Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സു സു സുധി വാത്മീകത്തിലെ നായിക ശിവദ വിവാഹിതയായി. രഘുവിന്റെ സ്വന്തം റസിയയിലൂടെ വെള്ളിത്തിരയിലെത്തിയ മുരളീകൃഷ്ണനാണ് വരൻ.അങ്കമാലിയില്‍ വെച്ചായിരുന്നു വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം.ദീർഘനാളുകളായുള്ള പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ ആശീർവാദത്തോടെയായിരുന്നു വിവാഹം.വിവാഹശേഷം അഭിനയം തുടരുമെന്ന് ശിവദ പറഞ്ഞു. .സുസു സുധീവാത്മീകത്തിലെ ശിവദയുടെ സ്പീച്ച് തെറാപ്പിസ്റ്റിന്റെ വേഷം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ബോബി സിംഹയുടെ വല്ലവനുക്ക് വല്ലവനുക്ക് എന്ന സിനിമയിലാണ് ശിവദ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് എന്ന് ചിത്രത്തിലാണ് മുരളീകൃഷ്ണ ഇപ്പോൾ അഭിനയിക്കുന്നത്.
Leave a Reply