Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on December 17, 2015 at 11:39 am

പാര്‍വ്വതിയെ പോലെ ആത്മസമര്‍പ്പണമുള്ള അഭിനേത്രിയെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് ഉണ്ണി ആര്‍

parvathy-is-very-dedicated-actress-i-ever-seen-says-unni-r

മലയാളത്തില്‍ അഭിനയിക്കാന്‍ അറിയാവുന്ന ചുരുക്കം ചില നടിമാരുടെ പട്ടികയിലാണ് ഇപ്പോള്‍ പാര്‍വ്വതി. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയും ഒന്നിക്കുന്ന ചിത്രമാണ് ചാര്‍ലി. ബിഗ് ബി, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഉണ്ണി ആറാണ് ഈ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി പാര്‍വ്വതിയെ കുറിച്ച് സംസാരിക്കുകയുണ്ടായി.

പാര്‍വതിയുടെ ടെസ്സ എന്ന കഥാപാത്രമായി ആരെ കാസ്റ്റ് ചെയ്യണമെന്ന ആലോചനയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സജസ്റ്റ് ചെയ്യപ്പെട്ട പേര് പാര്‍വതിയുടേതായിരുന്നു എന്ന് ഉണ്ണി ആര്‍ പറഞ്ഞു

ഒറ്റ കാര്യം ഒറ്റ കാര്യമേ ഉള്ളൂ, പാര്‍വതിക്ക് നൂറ് ശതമാനം സിനിമയും കഥാപാത്രവും കണ്‍വിന്‍സ്ഡ് ആകണം.നൂറോ നൂറ്റമ്പതോ ചോദ്യങ്ങള്‍ പാര്‍വ്വതി കഥാപാത്രത്തെ കുറിച്ച് സംശയമായി തന്നോട് ചോദിച്ചിട്ടുണ്ടാകണം എന്നാണ് തിരക്കഥാകൃത്ത് പറയുന്നത്
പാഷനേറ്റ് ആയി സിനിമയെ സമീപിക്കുന്ന കാര്യത്തില്‍ ദുല്‍ഖറിനെ പോലെ തന്നെ വലിയ ബഹുമാനം പാര്‍വതിയോട് തോന്നിയിട്ടുണ്ട്- ഉണ്ണി ആര്‍ പറഞ്ഞു

Loading...

Comments are closed.

More News