Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൂനെ:ഷാരൂഖ് ഖാന്റെ ദില്‍വാലെ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ അടിച്ചു തകര്‍ക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. ദില്‍വാലെയുടെ ആദ്യ പ്രദര്‍ശനം തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധക്കാരെത്തി. പ്രശസ്ത താരം ഷാരൂഖ് ഖാന്റെ ദില്‍ വാലേയ്ക്കും രണ്‍വീര്‍ സിംഗിന്റെ ബജ്‌റാവോ മസ്താനിക്കുമെതിരെയാണ് യുവമോര്‍ച്ചയുടെ പ്രതിഷേധം. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് ദില്‍വാലെയ്‌ക്കെതിരെ പ്രതിഷേധം നടന്നത്.ദില്‍വാലെയുടെ ആദ്യ പ്രദര്‍ശനം തുടങ്ങിയപ്പോള്‍ തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിയറ്ററിനുള്ളില്‍ കയറി അടിച്ചു തകര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. പൂനെയിലാണ് ബജ്‌റാവോ മസ്താനിക്കെതിരെ പ്രതിഷേധം നടക്കുന്നത്.
പ്രദര്‍ശനം തുടങ്ങിയ ആദ്യ മണിക്കൂര്‍ തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിയറ്ററിനുള്ളില്‍ കയറി. അവിടെയുള്ള പോസ്റ്ററുകളും ബോര്‍ഡുകളുമൊക്കെ അടിച്ചു തകര്‍ക്കുകയായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ബജ്‌റാവോ മസ്താനിയുടെ മൂന്നു ഷോകള്‍ റദ്ദാക്കേണ്ടി വന്നു.ചരിത്രത്തെ വളച്ചൊടിച്ചെന്ന് പറഞ്ഞ് നേരത്തെ തന്നെ ബജ്‌റാവോ മസ്താനിക്കെതിരെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ബജ്‌റാവോ പെഷവ എന്ന രാജാവുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകള്‍ സിനിമയില്‍ തെറ്റായി നല്‍കിയെന്നായിരുന്നു ആരോപണം.
രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ഷാരൂഖിന്റെ ഒരു ചിത്രവും തിയറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. പ്രദര്‍ശിപ്പിച്ചാല്‍ തിയറ്റര്‍ അടിച്ചു തകര്‍ക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
Leave a Reply