Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on December 23, 2015 at 1:15 pm

ജിപിയുമായുള്ള ബന്ധം മിയ തുറന്ന് പറയുന്നു…!!!

i-can-share-anything-with-padma-mia

രാജസേനൻ സംവിധാനം ചെയ്ത ഒരു സ്മാള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയ ജോര്‍ജ്ജ് വെള്ളിത്തിരയില്‍ എത്തുന്നത്. ചേട്ടായീസ് എന്ന ചിത്രത്തിലൂടെ ബ്രേക്ക് കിട്ടിയ മിയ പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന നായികാ നിരയിലേക്ക് ഉയര്‍ന്നു. ഇന്റസ്ട്രിയില്‍ ഒരുപാട് സുഹൃത്തുക്കളുണ്ടെങ്കിലും അടുത്ത സുഹൃത്താരാണെന്ന് ചോദിച്ചാല്‍ മിയ ആദ്യം പറയുന്ന പേര് പദ്മയുടേതായിരിക്കും. മിയ പദ്മ എന്ന് വിളിയ്ക്കുന്നത് പ്രേക്ഷകർ സ്നേഹത്തോടെ ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യയെയാണ്.

മിയയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഗോവിന്ദ് പദ്മസൂര്യ.സൗഹൃദങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ മിയ ആദ്യം പറഞ്ഞതും പദ്മയുടെ പേരാണ്. പദ്മയുടെ അടുത്ത് എനിക്ക് എന്തും പറയാം, പങ്കുവയ്ക്കാം എന്ന് മിയ പറയുന്നു.ഏട്ടേകാല്‍ സെക്കന്റ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യം ഒന്നിച്ചഭിനയിച്ചത്. അത് റിലീസായില്ല. പിന്നീട് 32 ആം അധ്യായം 23 ആം വാക്യം എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചു

ഗോസിപ്പ് നേരത്തെ മിയയെയും ജിപിയെയും ചേര്‍ത്ത് ഒത്തിരി ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന് പറഞ്ഞ് ഇരുവരും വാര്‍ത്ത നിഷേധിച്ചു

Loading...

Comments are closed.

More News