Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on December 23, 2015 at 3:04 pm

ഫേസ്ബുക്കിലെ അലമ്പന്മാരെ ഒഴിവാക്കാന്‍ ഇതാ പേളിയുടെ കിടിലൻ കണ്ടുപിടുത്തം

pearle-s-tips-handle-social-media-bullies

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകൾ ഒരേ സമയം ഉപയോഗവും ഉപദ്രവവുമാണ്, പ്രത്യേകിച്ച് സെലിബ്രിറ്റികൾക്ക്. സിനിമയെ പ്രമോട്ട് ചെയ്യാനും മറ്റും ഫേസ്ബുക്ക് ഉപയോഗിക്കാമെങ്കിലും താരങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്ഷേപങ്ങള്‍ വരുന്നത് ഫേസ്ബുക്കിലൂടെയാണ്. സിനിമാ നടിയോ നടനോ എന്ത് പോസ്റ്റ് ചെയ്താലും അതിന് താഴെ മോശമായ കമന്റ് ഇടുക എന്നത് ചിലരുടെ ഒരു രീതിയാണ്. ചിലപ്പോള്‍ അത്തരം കമന്റുകള്‍ വളര്‍ന്നുവരുന്ന കുഞ്ഞുതാരങ്ങളെ വേദനിപ്പിച്ചേക്കാം. എന്നാല്‍ ഇത്തരം ഫേസ്ബുക്ക് അലമ്പന്മാരെ എങ്ങിനെ നേരിടാം എന്നതിനെ കുറിച്ച് പേളി മാണി ഒരു മാര്‍ഗം പറഞ്ഞു. ഇത്തരത്തില്‍ മാനസികനില തളര്‍ന്ന രോഗികളെ എങ്ങിനെ സ്വയം നേരിടാം എന്നതിനെ കുറിച്ച് ഫേസ്ബുക്കിലൂടെ തന്നെയാണ് പേളി ഈ സൂത്രം മറ്റുള്ളവരുമായി ഷെയര്‍ ചെയ്തത്.

കമന്റ് കണ്ട് കഴിഞ്ഞാല്‍ ഒരു സ്‌മൈലി കൊടുത്തതിന് ശേഷം ദേഷ്യപ്പെടാതെ ക്ഷമയോടെ ഇരിക്കുക, ശ്വാസം നീട്ടിയെടുക്കുക.കമന്റിന്റെ ഒരു സ്‌ക്രീന്‍ ഷോട്ട് എടുത്ത് അത് പേജില്‍ പോസ്റ്റ് ചെയ്യുക.

നമ്മുടെ സുഹൃത്തുക്കളോട് അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുക.കുടുംബത്തിന് വേണ്ടിയും അവരുടെ കുടുംബത്തിന് വേണ്ടിയും പ്രാര്‍ത്ഥിയ്ക്കുക.അവരെ മറക്കുക.ഒരു ദിവസത്തിന് ശേഷം ആ കമന്റ് ഡിലീറ്റ് ചെയ്യുക.വീണ്ടും ഒന്നുകൂടെ ചിരിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു ആശ്വാസമുണ്ടാവും
–
Feature-Image-1

Loading...

Comments are closed.

More News