Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 3:38 pm

Menu

Published on December 29, 2015 at 3:53 pm

ദിലീപിനെ പ്രശംസിച്ച് മഞ്ജു വാര്യര്‍;എന്താ കാര്യം ..?

manju-warriers-facebook-post

ദിലീപിനെ പ്രശംസിച്ച് മഞ്ജു വാര്യർ .ക്രിസ്മസിന് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം പ്രശംസിയ്ക്കുന്ന കൂട്ടത്തില്‍ തന്റെ മുന്‍ഭര്‍ത്താവിന്റെ ചിത്രത്തെയും മഞ്ജു പ്രശംസിച്ചു .തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു സന്തോഷം ആരാധകരുമായി പങ്കു വച്ചത്.

‘മികച്ച സിനിമകളുടെ പെരുമഴക്കാലമാണ് ഈ ക്രിസ്മസ് എന്നപ്പോലെയുള്ള സിനിമാ പ്രേമികളെ സംബന്ധിച്ചിടത്തോളം ആനന്ദത്തിന്റെ സുവര്‍ണ കാലം. ചാര്‍ളി മികച്ച ചിത്രം മാത്രമല്ല മാജിക്കല്‍ കൂടിയാണ്. യുവത്വത്തിന്റെ സാന്നിധ്യത്താല്‍ ശ്രദ്ധേയമാണ് അടി കപ്യാരെ കൂട്ടമണി. ടു കണ്‍ട്രീസും ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിനിടെ ഞാന്‍ ഭാഗമായ ജോ ആന്‍ഡ് ദ ബോയും നല്ല നിലയില്‍ മുന്നേറുന്നു എന്നത് സന്തോഷകരമാണ്’ മഞ്ജു കുറിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News