Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബൈ: ബുര്‍ജ് ഖലീഫയ്ക്ക് സമീപത്തെ തീപിടിച്ച ഹോട്ടലിൽ നിന്നുണ്ടായ തീപിടുത്തത്തിൽ നിന്ന് നടൻ ബാബുരാജ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .ഹോട്ടലിലെ അമ്പത്തിനാലാം നിലയിലായിരുന്നു ബാബുരാജ് താമസിച്ചിരുന്നത്. ഹോട്ടലിന്റെ പതിനഞ്ചാം നിലയില്‍ തീപടര്‍ന്ന വിവരം താഴെ നിന്നിരുന്ന സഹപ്രവര്‍ത്തകര്‍ പറഞ്ഞതോടെ കയ്യിലുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് പുറത്തേക്കോടുകയായിരുന്നുവെന്ന് ബാബുരാജ് പറയുന്നു. ഒരു മണിക്കൂറിലേറെയാണ് ജീവന് രക്ഷിക്കാനുള്ള തത്രപ്പാടില്‍ ഓടിയത്. ബുര്‍ജ് ഖലീഫയിലെ പുതുവത്സര ആഘോഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനെത്തിയ ബാബുരാജിനും സംഘത്തിനും ജീവിതത്തിലെ ഏറ്റവും കഠിനമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകേണ്ടി വന്നത്.ഇപ്പോള്‍ താരത്തിന്റെ കൈവശം ഉടുത്തിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നുമില്ല. തീപിടിച്ച ഹോട്ടലിനു സമീപത്തെ മറ്റൊരു ഹോട്ടലിലാണിപ്പോള്‍ കഴിയുന്നത്. ഫോണും സംവിധാനോപകരണങ്ങളും പാസ്പോര്‍ട്ടും വരെ നഷ്ടപ്പെട്ടു.സ്കോച്ച് വിസ്കി എന്ന് പേരിട്ട് ബാബുരാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനെത്തിയതായിരുന്നു താരം.
Leave a Reply