Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി ശ്രുതിലക്ഷ്മി വിവാഹിതയായി. അവിന്‍ ആന്റോയാണ് വരന്‍. കൊച്ചി കളമശ്ശേരിയിലെ സെന്റ് ജോസഫ് പള്ളിയിലായിരുന്നു മിന്നുകെട്ട്.വര്‍ണകാഴ്ചകള്‍ എന്ന സിനിമയില്‍ ബാലതാരമായാണ് ആദ്യമായി ബിഗ്‌സ്‌ക്രീനിലെത്തുന്നത്. നിരവധി സിനിമകളിലും സീരിയലുകളിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. രാജസേനന്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം റോമിയോയിലാണ് ശ്രുതിലക്ഷ്മി നായികയാകുന്നത്. കോളേജ്കുമാരന്‍, ലൗ ഇന്‍ സിംഗപൂര്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, പാച്ചുവും കോവാലനും,വീരപുത്രന്‍,ബാങ്കൊക്ക് സമ്മര്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.സലിം അഹമ്മദ് സംവിധാനം ചെയ്ത പത്തേമാരിയാണ് ശ്രുതി ലക്ഷ്മി അവസാനമായി അഭിനയിച്ച ചിത്രം.കണ്ണൂര്‍ സ്വദേശികളായ ജോസിന്റെയും ലിസിയുടേയും മകളാണ് ശ്രുതിലക്ഷ്മി.
Leave a Reply