Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കവിയൂര്‍ പൊന്നമ്മയെ കുറിച്ച് പറയുമ്പോള്‍ മലയാളികളുടെ മനസില്‍ നിറയുന്ന രൂപമാണ് മോഹന്‍ലാലിന്റെ അമ്മ വേഷം.മിക്ക മോഹന്‍ലാല്‍ ചിത്രങ്ങളിലും അമ്മയുടെ വേഷത്തില്‍ കവിയൂര്‍ പൊന്നമ്മ തന്നെയായിരുന്നു.എന്നാൽ മോഹന്‍ലാല്‍ തന്റെ രണ്ടാമത്തെ മകനാണെന്നും, ഒന്നാമത്തെ മകന് മമ്മൂട്ടി തന്നെയാണെന്നും പൊന്നമ്മ പറയുന്നു. മുന്‍നിര താരങ്ങളില്‍ മോഹന്‍ലാലിനോട് കൂടുതല്‍ വാത്സല്യം കാണിക്കുകയും മമ്മൂട്ടിയെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നുവെന്ന ഗോസിപ്പുകളിലാണ് കവിയൂര്‍ പൊന്നമ്മയുടെ പ്രതികരണം.രണ്ടുപേരും തനിക്ക് മക്കളെപ്പോലെയാണെന്ന് കവിയൂര്‍ പൊന്നമ്മ പറയുന്നു. മമ്മൂട്ടിക്ക് തന്നോടും തനിക്ക് മമ്മൂട്ടിയോടും വലിയ സ്നേഹമാണ്. എന്നാല്‍ മോഹന്‍ലാലിനെപ്പോലെ ആ സ്നേഹം പ്രകടിപ്പിക്കാന്‍ പാവം മമ്മൂട്ടിക്ക് അറിയില്ലാത്തതാണ് കുഴപ്പം.മോഹന്‍ലാലിനെക്കാള്‍ മുമ്പേ എന്റെ മകനായി ആദ്യം അഭിനയിച്ചത് മമ്മൂട്ടിയാണ്. മമ്മൂസ് എന്നാണ് മമ്മൂട്ടിയെ താന്‍ വിളിക്കാറ്. സത്യനെപ്പോലെയാണ് മമ്മൂട്ടി. വലിയ സ്നേഹമാണ്. പക്ഷേ അത് പ്രകടിപ്പിക്കാനറിയില്ല. പക്ഷേ ആള് ശുദ്ധനാണ്. സ്നേഹം പ്രകടിപ്പിക്കാന്‍ പാവത്തിന് അറിയാഞ്ഞിട്ടാണ്. മമ്മൂസേ ഇടയ്ക്കൊക്കെ ഇത്തിരി സ്നേഹം പ്രകടിപ്പിക്കണമെന്ന് താന്‍ ഉപദേശിക്കാറുണ്ടെന്നും കവിയൂര്‍ പൊന്നമ്മ പറഞ്ഞു.
Leave a Reply