Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭരതന്റെ രതിചേച്ചിയെയും പപ്പുവിനെയും മലയാളി പ്രേക്ഷകർ മറക്കാന്‍ സാധ്യതയില്ല. നടി ജയഭാരതിയെ സജീവമാക്കിയ ചിത്രമായിരുന്നു പ്രശസ്ത സംവിധായകന്‍ ഭരതന്റെ രതിനിര്‍വ്വേദം. എന്നാല്‍, ഭരതന്‍ ആദ്യം രതിചേച്ചിയായി തെരഞ്ഞെടുത്തത് പ്രശസ്ത താരം ഷീലയയെ ആയിരുന്നു. ഷീല വേണ്ടെന്നുവെച്ച വേഷമാണ് പിന്നീട് ജയഭാരതിക്ക് ചെയ്തത്. മേനി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാല്ലാത്തതുകൊണ്ടാണ് ഷീല ആ വേഷം സ്വീകരിക്കാതിരുന്നതത്രേ.അശ്ലീല രംഗങ്ങള്‍ മൂലം വേണ്ടെന്നുവെച്ച ചിത്രമായിരുന്നു ഭരതന്റെ രതിനിര്‍വ്വേദമെന്നാണ് ഷീല വ്യക്തമാക്കിയത്.
അശ്ലീല രംഗങ്ങള്‍ അഭിനയിക്കാന്‍ തന്നെ കിട്ടില്ലെന്നാണ് അന്നും ഇന്നും ഷീല പറയുന്നത്. അതുകൊണ്ടു മാത്രം വേണ്ടെന്നുവെച്ച ചിത്രമാണ് രതിനിര്‍വ്വേദം.എന്നാൽ മലയാള ചലച്ചിത്രത്തില്‍ പണ്ട് മേനി പ്രദര്‍ശനം ഇല്ലായിരുന്നു. പക്ഷെ, ആ സമയത്തും ജയഭാരതി മേനി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നും ഷീല വ്യക്തമാക്കുന്നു.
എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭരതന്റെ രതിനിര്‍വ്വേദം. ജയഭാരതി എന്ന നടിയെ പിന്നീട് ഉയരങ്ങളില്‍ എത്തിച്ചതും ആ ഒറ്റൊരു ചിത്രമായിരുന്നു.
Leave a Reply