Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഭിനയിക്കാന്‍ മാത്രമല്ല പാടാനും തനിക്കറിയാമെന്ന് തെളിയിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ പാടിയപ്പോഴൊക്കെ നാം അത് ആഘോഷമാക്കിയിട്ടുണ്ട്. ഏറ്റവും അവസാനമായി ദുല്‍ഖര്‍ പാടിയത് ചാര്‍ലിയിലാണ്. ചുന്ദരിപ്പെണ്ണേ എന്ന പാട്ട് വമ്പന്‍ ഹിറ്റുകളില്‍ ഒന്നാവുകയും ചെയ്തു. എന്നാൽ ഇനി പാട്ടിന്റെ വഴിയേ താനില്ലെന്നാണ് ദുല്‍ഖറിന്റെ പുതിയ തീരുമാനം. താനൊരു പാട്ടുകാരനൊന്നുമല്ലെന്നും സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ പറഞ്ഞതു കൊണ്ടാണ് താന്‍ പാടിയതെന്നും ദുല്‍ഖര്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ചാര്‍ലിയിലെ പാട്ടുകേട്ട് പ്രേക്ഷകര്‍ക്കറിയാം താന്‍ അത്ര നല്ല ഗായകനല്ലെന്ന് അതുകൊണ്ട് തന്നെ ഇനിയാ സാഹസത്തിന് താന്‍ മുതിര്‍ന്നേക്കില്ലെന്നാണ് താരം പറഞ്ഞത്.
–
Leave a Reply