Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on January 15, 2016 at 3:05 pm

ഞാന്‍ കറുത്തമുത്തിലെ ഡോക്ടര്‍ ബാലചന്ദ്രന്‍ അല്ല, നിങ്ങള്‍ക്കും ഈ അബദ്ധം പറ്റിയേക്കാം, കിഷോര്‍ സത്യ പറയുന്നു…!!!

kishor-sathya-about-his-career

കറുത്തമുത്തിലെ ബാലചന്ദ്രനെ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ..ആ കഥാപാത്രം ചെയ്തത് കിഷോര്‍ സത്യയാണെന്നും എല്ലാർക്കുമറിയാം… പക്ഷേ ഒരു കാര്യമുണ്ട്, പുറത്തേക്കിറങ്ങിയാല്‍ ആരും എന്നെ തിരിച്ചറിയില്ല. കാരണം ഞാന്‍ ടിവിയില്‍ കാണുന്നത് പോലെയല്ല നേരിട്ട് കാണുമ്പോള്‍ എന്നാണ് കിഷോര്‍ സത്യ പറയുന്നത്.

കുറച്ച് നാള്‍ മുമ്പ് താനും സുഹൃത്തും കൂടെ ചാലകുടിയില്‍ പോയി. അവിടെ നിന്ന് ഭക്ഷണം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറിയപ്പോള്‍ എന്നെ നോക്കി ഒരു ചേട്ടന്‍ പറയുന്നു, ഇത് കറുത്തമുത്തിലെ ബാലചന്ദ്രനെ പോലുണ്ടല്ലോ. പക്ഷേ അയാള്‍ക്ക് അതൊരു സംശയം മാത്രമായിരുന്നു. അത് കേട്ട് സുഹൃത്ത് പറഞ്ഞു, അതേ ഇത് ഡോക്ടര്‍ ബാലചന്ദ്രന്‍ തന്നെയാണ്. എന്നാല്‍ ആ ചേട്ടന്‍ വിശ്വസിച്ചില്ല. കിഷോര്‍ സത്യ പറയുന്നു.
അയാളെ കളിയാക്കിയതെന്ന് തോന്നി കാണും. എന്തായാലും അവസാനം ഞാന്‍ പറഞ്ഞു, ബാലചന്ദ്രന്‍ അല്ല, പലരും എന്നോട് ഇങ്ങനെ ചോദിച്ചിട്ടിട്ടുണ്ട്. ചേട്ടനും അതുപോലെ അബദ്ധം പറ്റിയതാകും. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കിഷോര്‍ സത്യ ഇക്കാര്യം പറയുന്നത്.

ടിവിയില്‍ നിങ്ങള്‍ കാണുന്നത് പോലെ എനിക്ക് ഇത്രയും വണ്ണമൊന്നുമില്ല. കൂടാതെ സീരിയലിലെ സ്റ്റൈലുമല്ലല്ലോ. അതുക്കൊണ്ടാണ് ആളുകള്‍ എന്നെ തിരിച്ചറിയാത്തത്. കിഷോര്‍ സത്യ പറയുന്നു.

Loading...

Comments are closed.

More News