Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on January 23, 2016 at 1:37 pm

സെറ്റിൽ വെച്ച് മോഹൻലാല്‍ ഇന്നസെന്റിന്റെ കഴുത്തിന് പിടിച്ചു..മണിച്ചിത്രത്താഴുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ

mohanlal-s-introduction-manichitrathazhu

മണിച്ചിത്രത്താഴ് എന്ന ചിത്രം റിലീസ് ചെയ്തിട്ട് 23 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.എന്നാൽ ഇപ്പോഴാണ് ചിത്രത്തെ സംബന്ധിച്ച് പല കാര്യങ്ങളും പുറത്തുവരുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സിനെ കുറിച്ചും നാഗവല്ലിക്ക് ദുര്‍ഗ്ഗ ശബ്ദം നല്‍കിയതിനെ കുറിച്ചുമൊക്കെ ഇതിനോടകം ചര്‍ച്ച ചെയ്യപ്പെട്ട് കഴിഞ്ഞു.ഇപ്പോഴിതാ ലാലിന്റെ എന്‍ട്രിയെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച. ഉണ്ണിത്താനെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ടാണ് സണ്ണി ഡോക്ടറുടെ എന്‍ട്രി കാണിക്കുന്നത്. അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

മോഹന്‍ലാല്‍ സെറ്റിലെത്തിയപ്പോള്‍, ലാലിനെ കണ്ടതും ഇന്നസെന്റ് പറഞ്ഞു ‘ഇതുവരെയുള്ള ഭാഗങ്ങള്‍ ഞാന്‍ ഓകെയാക്കിയിട്ടുണ്ട്. ഇനി നിങ്ങള്‍ വേണം അതേറ്റെടുത്ത് മുന്നോട്ട് പോകാന്‍. മോശമാക്കി ഞങ്ങള്‍ക്കു കൂടെ ദുഷ്‌പേരുണ്ടാക്കരുത്’ എന്ന്.അത് പറഞ്ഞതും പെട്ടന്ന് ലാല്‍ ഇന്നസെന്റിന്റെ കഴുത്തിന് അമര്‍ത്തിപ്പിടിച്ച് മിണ്ടിപ്പോകരുത് എന്ന മട്ടില്‍ അഭിനയിച്ചു.

പിന്നീട് ഈ രംഗം ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവത്രെ. അങ്ങനെയാണ് സണ്ണി ഡോക്ടര്‍ ഉണ്ണിത്താനെ ആദ്യം കാണുന്ന രംഗം സിനിമയില്‍ എത്തിയത്

Loading...

Comments are closed.

More News