Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കല്‍പ്പനയ്ക്ക് അന്ത്യചുംബനമർപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചെറുപ്പകാലം മുതല്‍ തനിക്ക് സുപരിചിതയായ കല്‍പ്പന, തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഒരുപാട് കഥകള്‍ പറഞ്ഞുതരുമായിരുന്നുവെന്നും ദുല്‍ഖര്‍ അനുസ്മരിച്ചു. മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. കല്‍പ്പനയുടെ വിയോഗത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.ചെറുപ്പത്തില്‍ എത്ര ആവശ്യപ്പെട്ടാലും താന്‍ കല്‍പ്പനയ്ക്ക് ഉമ്മ കൊടുക്കാറില്ലെന്ന് കല്‍പ്പന പറയുമായിരുന്നു. അതുകൊണ്ടുതന്നെ ചാര്‍ലി മേരിയെ ചുംബിക്കുന്ന ബോട്ട് സീനില്‍ കല്‍പ്പന വളരെ സന്തോഷവതിയായിരുന്നു. ‘ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ തന്നില്ല എന്ന് പറഞ്ഞ ഉമ്മക്ക് പകരം എന്റെ ഒരായിരം ഉമ്മ’ എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖറിന്റെ കുറിപ്പ് അവസാനിക്കുന്നത്.
–
–
Leave a Reply