Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇറ്റാനഗര്‍: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന അരുണാചൽ പ്രദേശിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ശുപാർശ ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത്. മന്ത്രിസഭാ തീരുമാനം പിന്നീട് രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചു.രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ ശിപാർശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് അരുണാചൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ പ്രതിനിധിസംഘം പ്രണബ് മുഖർജിക്കു നിവേദനം നൽകിയിരുന്നു. കൂടാതെ ശിപാര്‍ശ ചോദ്യംചെയ്ത് സുപ്രീംകോടതിയെയും കോൺഗ്രസ് സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതി ശിപാർശക്ക് അംഗീകാരം നൽകിയത്.നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ ഗവര്‍ണര്‍ പുറത്താക്കുകയും പിന്നീട് ഇൗ നടപടി ഹൈകോടതി റദ്ദാക്കുകയും ചെയ്തതിനെ തുടർന്നാണ് അരുണാചലിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ നവംബറിലാണ് പ്രതിസന്ധി തുടങ്ങിയത്.
Leave a Reply