Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 1:30 am

Menu

Published on February 3, 2016 at 9:47 am

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌ മീറ്റ്‌: കേരളത്തിന് കിരീടം

kerala-won-61st-national-school-athletics-championship

കോഴിക്കോട്:ദേശീയ സ്കൂൾ അത്‌ലറ്റിക്കൽ മീറ്റിൽ കേരളത്തിന് കിരീടം.തുടർച്ചയായ 19ാം   തവണയാണ് കേരളം ചാമ്പ്യൻമാരാകുന്നത്. ആതിഥേയരായ കേരളം ക്രോസ്‌ കൺട്രിയുൾപ്പെടെ 39 സ്വർണവും 29 വെള്ളിയും പതിനേഴ്‌ വെങ്കലവുമടക്കം 306 പോയിന്റോടെയാണ്‌ ചാമ്പ്യൻഷിപ്പ്‌ നിലനിർത്തിയത്‌. 116 പോയിന്റോടെ തമിഴ്‌നാട്‌ രണ്ടാംംസ്ഥാനവും 101 പോയിന്റോടെ മഹാരാഷ്ട്ര മൂന്നാംസ്ഥാനവും നേടി. തമിഴ്‌നാടിന്‌ പതിനൊന്ന്‌ സ്വർണവും എട്ട്‌ വെള്ളിയും 13 വെങ്കലവും മഹാരാഷ്ട്രയ്ക്ക്‌ ഒൻപത്‌ സ്വർണവും പതിനൊന്ന്‌ വെള്ളിയും പതിനഞ്ച്‌ വെങ്കലവുമാണുള്ളത്‌.ട്രിപ്പിൾ സ്വർണം നേടിയ ലിസ്മ്പത്ത് കരോളിനാണ് മിന്നും പ്രകടനം നടത്തി 61ാം ദേശിയ സ്കൂൾ മീറ്റിൽ കേരളത്തിന്‍റെ താരമായത്. ജൂനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ 12.56 മീറ്റർ ചാടിയാണ് ലിസ്ബത്ത് ട്രിപ്പിൾ സ്വർണം സ്വന്തമാക്കിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News