Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സെക്കന്‍ഡ് ഷോ മുതല്‍ ഇപ്പോള്‍ ചാര്‍ലി വരെയുള്ള സിനിമകളിലൂടെ ഇവര്‍ പ്രേക്ഷക ഹൃദയത്തില്‍ കൂടുകൂട്ടിയപ്പോള്‍ മലയാളത്തിന് ലഭിച്ചത് പുതിയൊരു നായകനെയാണ് – ദുല്‍ഖര്‍ സൽമാൻ . മലയാളത്തിന്റെ പുതിയ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ വെള്ളിത്തിരയിലെത്തിയിട്ട് നാലു വര്‍ഷം കഴിയുന്നു. ഇതുവരെ നല്‍കിയ പിന്തുണയ്‍ക്ക് ദുല്‍ഖര്‍ പ്രേക്ഷകര്‍ക്ക് ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.തന്റെ ജീവിതം മാറ്റിമറിച്ച സിനിമാ ലോകം. പ്രേക്ഷകര്‍ക്ക് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലെത്തി. ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ..
“മലയാള സിനിമാ ലോകത്തേക്ക് ഞാനെത്തിയിട്ട് നാല് വര്‍ഷമാകുന്നു. സിനിമാ ലോകത്ത് നിന്നും അതിന് പുറത്തുനിന്നും, പ്രേക്ഷകരില്‍ നിന്നും വലിയ സ്‌നേഹമാണ് എനിക്ക് കിട്ടിയത്. എനിക്കിപ്പോള്‍ പറയാനാകുന്ന ഒരേയൊരു കാര്യം നന്ദിയാണ്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഒരുപാടൊരുപാട് നന്ദി. നിങ്ങളാണ് എന്റെ ജീവിതം മാറ്റി മറിച്ചത്, നിങ്ങള്‍ ചിന്തിക്കുന്നതിലും കൂടുതല്‍. സെക്കന്റ് ഷോ മുതല്‍ ചാര്‍ലി വരെ, അതെന്തൊരു യാത്രയായിരുന്നു!!!”

നാലു വര്‍ഷത്തെ അഭിനയ ജീവിതത്തിന് നന്ദി അറിയിച്ച് ആയിരുന്നു കുറിപ്പ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ അരങ്ങേറ്റം. ദുല്‍ഖറിനൊപ്പം സണ്ണി വെയിനും ഗൗതമി നായരും ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രം എന്നതിനപ്പുറം സിനിമ ശ്രദ്ധിക്കപ്പെട്ടില്ല.ദുല്‍ഖര്‍ സല്‍മാന്റെ വരവ് ശരിക്കും അറിയിച്ച ചിത്രം ഉസ്താദ് ഹോട്ടലാണ്. രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത തീവ്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ മൂന്നാമത്തെ ചിത്രം. സിനിമ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ദുല്‍ഖറിന്റെ അഭിനയം പ്രശംസകള്‍ നേടി.2013ല്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തി. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലെ കുള്ളന്റെ ഭാര്യ എന്ന കഥയിലെ മികച്ചൊരു വേഷമാണ് പിന്നീട് ലഭിച്ചത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, പട്ടം പോലെ എന്നീ ചിത്രങ്ങളുടെ പരാജയത്തോടെയാണ് 2013 അവസാനിച്ചത്.
2014ലിന്റെ തുടക്കവും പരാജയ ചിത്രങ്ങളായിരുന്നു. സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം എന്നീ ചിത്രങ്ങളാണ് പരാജയപ്പെട്ടത്. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പ് വായ് മൂടി പേസവും എന്ന ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റവും നടത്തി. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി തീര്‍ന്ന ബാംഗ്ലൂര്‍ ഡെയ്‌സിലാണ് പിന്നീട് വേഷമിട്ടത്. ലാല്‍ ജോസ് ചിത്രം വിക്രമാദിത്യനിലും രഞ്ജിത്ത് ചിത്രം ഞാനിലും ദുല്‍ഖര്‍ അഭിനയിച്ചു.2015ല്‍ ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡെയ്‌സ് ഓഫ് ലൗവായിരുന്നു ആദ്യ ചിത്രം. പിന്നീട് മണി രത്‌നം ചിത്രം ഓകെ കണ്‍മണിയിലൂടെ തമിഴിലും തരംഗമായി. തീയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുന്ന ചാര്‍ളിയാണ് പുറത്ത് വന്ന അവസാന ചിത്രം.2016ല്‍ ചിത്രീകരണം തുടങ്ങുന്നതും റിലീസ് ചെയ്യുന്നതുമായ പ്രൊജക്ടുകളില്‍ പ്രതീക്ഷയില്‍ മുന്‍നിരയിലുള്ള സിനികമളേെേറയും ദുല്‍ഖര്‍ നായകനായവയാണ്. രാജീവ് രവിയുടെ ചിത്രം, അമല്‍ നീരദ് ചിത്രം, സമീര്‍ താഹിറിനൊപ്പം കലി, അ്ഞ്ജലി മേനോന്റെ രചനയില്‍ പ്രതാപ് പോത്തന്‍ ചിത്രം, സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സിനിമ.
Leave a Reply