Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 11:15 am

Menu

Published on February 4, 2016 at 4:32 pm

തന്റെ പേരില്‍ പ്രചരിയ്ക്കുന്ന വ്യാജ ഫേസ്ബുക്ക് എക്കൗണ്ടുകള്‍ക്കെതിരെ ഉണ്ണി മുകുന്ദന്‍

unni-mukundan-opens-up-about-a-fake-account

തന്റെ പേരില്‍ ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്ന വ്യാജ എക്കൈണ്ടുകള്‍ക്കെതിരെ ഉണ്ണി മുകുന്ദന്‍. ചില വ്യാജ പ്രൊഫൈലുകളുടെ സ്‌ക്രീന്‍ പിന്റ് സഹിതം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി ഇതിനെതിരെ പ്രതികരിച്ചത്.വ്യക്തമായ തെളിവുകളോടെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടും ഒരു പ്രയോജനവുമുണ്ടായില്ല എന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു.

ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം….

“എന്റെ പേരില്‍ പ്രചരിച്ച ഒരു വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനെക്കുറിച്ച് മുന്‍പ് പല തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഈ അക്കൗണ്ടിനെക്കുറിച്ച് നിരവധി ആളുകളാണ് (കൂടുതലും പെണ്‍കുട്ടികള്‍) എന്നോട് അന്വേഷിച്ചിട്ടുള്ളത്. ഈ അക്കൗണ്ട് എന്റേതല്ല. അതില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരും. 08893-134145 എന്ന നമ്പരാണ് അതില്‍ നല്‍കിയിരിക്കുന്നത്. അതൊരു തെറ്റായ നമ്പരാണ്. ഇനി ഇതൊക്കെ ഇവിടെ വിശദീകരിക്കുന്നത് എന്തിനാണെന്ന് പറയാം..

ഇത്തരത്തില്‍ ഒരു വ്യാജ അക്കൗണ്ട് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ ഉത്തരവാദിത്വബോധമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ സൈബര്‍ സെല്ലിനെ വ്യക്തിപരമായിത്തന്നെ ബന്ധപ്പെട്ടിരുന്നു. പരാതി എഴുതിനല്‍കിയത് കൂടാതെ മാസങ്ങള്‍ക്ക് മുന്‍പ് ഇതുസംബന്ധിച്ച് ഇ മെയിലും അയച്ചിരുന്നു. ഫേക്ക് അക്കൗണ്ട് മൂലം എനിക്ക് നിത്യേന ലഭിച്ചുകൊണ്ടിരുന്ന പരാതികളില്‍ സഹികെട്ടായിരുന്നു പരാതി നല്‍കിയത്. ഇതുസംബന്ധിച്ച് എനിക്ക് ലഭിച്ച പരാതികളുടെ ചാറ്റ് ബോക്‌സുകളുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ആയിരുന്നു സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടത്. പക്ഷേ ഒരു പ്രയോജനവുമുണ്ടായില്ല.

ഫേക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് എനിക്ക് ലഭിക്കുന്ന പരാതികളില്‍ ഇപ്പോഴും ഒരു കുറവുമില്ല. അതിനാല്‍ ഇത് വീണ്ടും എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുത്തുകയാണ്. താഴെ കാണിച്ചിരിക്കുന്ന അക്കൗണ്ട് എന്റേതല്ല. ആ ഫോണ്‍ നമ്പരും.

ഈ പ്രശ്‌നം പരിഹരിക്കാന്‍ ശരിയായ വഴിയില്‍ ശ്രമിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. അതിനാല്‍ ഇതെന്റെ ഒരു അഭ്യര്‍ഥനയായി എല്ലാവരും പരിഗണിക്കണം. പിന്നെ ഇത്രയും വിശദീകരണത്തിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചേക്കാം. അതിനുള്ള ഉത്തരം ഇതാണ്.

കാരണം കൂടുതലും പെണ്‍കുട്ടികളാണ് ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുന്നതെന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. എനിക്കും ഒരു പെങ്ങളുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ കുടുങ്ങുന്ന സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന സമ്മര്‍ദ്ദം എത്രയായിരിക്കുമെന്ന് എനിക്കൂഹിക്കാന്‍ കഴിയും. ഇതിനാലൊക്കെയാണ് ഇത്രയും പറയുന്നത്.”

പ്രശസ്തരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴി സംവദിക്കുന്നതിന് മുന്‍പ് ആയിരം തവണ പരിശോധിക്കണമെന്നും ഉണ്ണി പെണ്‍കുട്ടികളോട് പറയുന്നു. സൈബര്‍ സെല്‍ പൂര്‍ണമായും നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.

unni-fb-post

Loading...

Leave a Reply

Your email address will not be published.

More News