Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 31, 2026 11:38 am

Menu

Published on April 24, 2013 at 6:04 am

ഇറ്റലിയില്‍ നാപ്പോളിറ്റാനോ വീണ്ടും പ്രസിഡന്‍റ്

italy-napolitano

റോം: ജോര്‍ജിയോ നാപ്പോളിറ്റാനോയെ ഇറ്റാലിയന്‍ പാര്‍ലമെന്‍റ് വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിനുശേഷം ഒരുകക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ലഘൂകരിച്ചുകൊണ്ടാണ് 84കാരനായ നാപ്പോളിറ്റാനോക്ക് പാര്‍ലമെന്‍റ് രണ്ടാമൂഴത്തില്‍ തുടരാനുള്ള അംഗീകാരം പ്രഖ്യാപിച്ചത്. അതേസമയം, പാര്‍ലമെന്‍റിന് പുറത്ത് ആയിരങ്ങള്‍ നാപ്പോളിറ്റാനോയെ വീണ്ടും പ്രസിഡന്‍റാക്കിയതിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. വിശ്വാസ്യത നഷ്ടപ്പെട്ട മുന്‍ വലതുപക്ഷ രാഷ്ട്രീയ ഗ്രൂപ്പുകള്‍ അധികാരത്തില്‍ പിടിമുറുക്കിയതിന്‍െറ സൂചനയാണ് നാപ്പോളിറ്റാനോയെ വീണ്ടും വാഴിച്ചതിലൂടെ വെളിപ്പെടുന്നതെന്ന് പ്രകടനക്കാര്‍ ചൂണ്ടിക്കാട്ടി. 1007 അംഗങ്ങളില്‍ 738 പേരാണ് നാപ്പോളിറ്റാനോക്ക് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News