Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ പ്ര്യിഅയ നടി നസ്റിയ സിനിമയിലേക്ക് ഉടൻ തിരിച്ചുവരുന്നു. ഭർത്താവും നടനുമായ ഫഹദ് ഫാസിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ദി ഹിന്ദുവിന് നല്കിയ അഭിമുഖത്തിലാണ് ഫഹദ് ഭാര്യ സിനിമയിലേക്ക് തിരിച്ചുവരുന്ന കാര്യം അറിയിച്ചിരിക്കുന്നത്.ചിത്രം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുകയാണെന്നും ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഫഹദ് പറഞ്ഞു. ആരുടെ ചിത്രത്തിലൂടെയാണ് നസ്റിയ തിരിച്ചു വരുന്നതെന്ന് ഫഹദ് വെളിപ്പെടുത്തിട്ടില്ല. എന്നാല്‍ ഭാവിയില്‍ തങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്തേക്കാമെന്ന് ഫഹദ് പറഞ്ഞു. വിവാഹശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരാന്‍ നസ്റിയ കാരണമായെന്നും ഫഹദ് പറഞ്ഞു .സിനിമകളിലൂടെ പ്രേക്ഷകര്‍ തന്നെ കൂടുതല്‍ മനസിലാക്കണമെന്നാണ് ആഗ്രഹം. പ്രേക്ഷകൻറെ മുഖത്ത് ചിരി പടര്‍ത്താന്‍ സാധിക്കുന്ന സിനിമകള്‍ ചെയ്യാനാണ് ആഗ്രഹമെന്നും ഫഹദ് പറഞ്ഞു. ജീവിതത്തില്‍ താനൊരു അന്തര്‍മുഖനാണ്. എന്നാല്‍ സുഹൃത്തുകള്‍ക്കൊപ്പം നില്ക്കുമ്പോള് വളരെ സന്തോഷവാനാണെന്നും ഫഹദ് കൂട്ടിച്ചേര്ത്തുമഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നല്കിയ അഭിമുഖത്തിലാണ് ഫഹദ് മനസ് തുറന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്ക്കുന്ന നസ്റിയ തിരിച്ചുവരുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് ഫഹദ് ഇക്കാര്യം നേരിട്ട് പറയുന്നത്.
Leave a Reply