Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരുപാട് യുവതാരങ്ങളെ ഒന്നിച്ചു നിർത്തി സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതും ഇന്റസ്ട്രിയില്‍ ഒന്നിനൊന്ന് മത്സരിച്ചു നില്‍ക്കുന്ന മൂന്ന് യുവതാരങ്ങളാകുമ്പോൾ പ്രത്യേകിച്ച്. ബാംഗ്ലൂർ ഡെയ്‌സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അഞ്ജലി മേനോൻ.
ചിത്രീകരണ സമയത്ത് നസ്‌റിയയുമായി അത്ര അടുപ്പം കാണിക്കരുതെന്ന് ഫഹദ് ഫാസിലിനോട് ആവശ്യപ്പെട്ടിരുന്നു.അത് ഫഹദ് അനുസരിക്കുകയും ചെയ്തു. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിങ് സമയത്താണ് ഇരുവരുടെയും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.നിവിൻ പോളിയും ദുൽഖർ സൽമാനും നിൽക്കുമ്പോൾ അവരിൽ നിന്നും ഫഹദ് ഫാസിലിനെ മാറ്റിയതായും അഞ്ജലി മേനോന്‍ പറഞ്ഞു
ഇവര്‍ മൂന്ന് പേരും കൂട്ടായാല്‍ ആ അടുപ്പം അറിയാതെ അഭിനയത്തിലും വരും എന്നതിനാലാണ് അങ്ങനെ ഒഴിവാക്കാന്‍ ശ്രമിച്ചതെന്നും സംവിധായിക വ്യക്തമാക്കി
ആട്ടിടയന്‍ ആട്ടിന്‍പറ്റങ്ങളെ പിന്നില്‍ നിന്നും നയിക്കുന്നതുപോലെയാണ് തന്റെ സംവിധാനരീതിയെന്ന് അഞ്ജലി പറയുന്നു. താരങ്ങളും സാങ്കേതിക വിദഗ്ധരുമാണ് മുന്നില്‍. സംവിധായിക അവരുടെ പിന്നിലാണ്. എന്നാല്‍ ഇവരെല്ലാം സംവിധായകയുടെ നിയന്ത്രണത്തില്‍ തന്നെയായിരിക്കുമെന്നും അഞ്ജലി പറയുന്നു
മലയാളത്തിലെ മിക്ക യുവ താരങ്ങൾക്കും മംഗ്ലീഷ് വായിക്കാനാണത്രെ താത്പര്യം. ഇംഗ്ലീഷിൽ അഞ്ചലി എഴുതിയിരുന്ന തിരക്കഥയും സംഭാഷണവും പിന്നീട് മലയാളത്തിലേക്ക് പരിഭാഷ നടത്തുകയായിരുന്നു. എന്നാല്‍ താരങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യത്തിന് തിരക്കഥ പിന്നീട് മംഗ്ലീഷിലേക്ക് മാറ്റി. അത്തരത്തിലുള്ള ഒരു കാലത്തിലേക്ക് മലയാള സിനിമ മാറിക്കഴിഞ്ഞതായി അഞ്ജലി ഓര്‍മിപ്പിക്കുന്നു
Leave a Reply