Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on February 16, 2016 at 5:27 pm

പ്രണയം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയ ചിത്രം, ബ്ലസി പറയുന്നു…!

mammootty-was-the-first-choice-pranayam-not-mohanlal

ബ്ലസി സംവിധാനം ചെയ്ത്, മികച്ച വിജയം നേടുകയും മോഹന്‍ലാലിന്റെ കരിയറിലേക്ക് ഒരു നല്ല വേഷം കൂടി എഴുതിച്ചേർക്കപ്പെടുകയും ചെയ്ത ചിത്രമാണ് പ്രണയം. എന്നാൽ ഈ വേഷത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നുവത്രെ.

അച്യുത മേനോൻ എന്ന കഥാപാത്രമായി മമ്മൂട്ടിയെ മനസിൽ കണ്ടാണ് ബ്ലസി പ്രണയത്തിന്റെ തിരക്കഥ എഴുതിയത്.എന്നാല്‍ മമ്മുട്ടിയെപ്പോലെ ചിരപരിചിതനായ ഒരു താരത്തിന്റൈ യൗവനകാലം ആര് അവതരിപ്പിക്കുമെന്ന് ആശയക്കുഴപ്പം തോന്നിയപ്പോൾ ആ പ്രോജക്റ്റ് തന്നെ ഉപേക്ഷിക്കുകയായിരുന്നു.

കാസ്റ്റിങ് പാളിയാൽ അത് സിനിമയെ കാര്യമായി ബാധിക്കുമെന്നായിരുന്നു തന്റെ ആശങ്കയെന്നും ബ്ലസി പറഞ്ഞു.അതിനിടെ ദുബായിൽ എത്തിയപ്പോൾ കാസനോവയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹന്‍ലാൽ അവിടെ ഉണ്ടായിരുന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ ഉപേക്ഷിക്കപ്പെട്ട പ്രോജക്റ്റിനെക്കുറിച്ച് പറഞ്ഞു.കഥ കേട്ടതോടെ മാത്യൂസിനെ താന്‍ അവതരിപ്പിക്കട്ടെയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. അങ്ങനെയാണ് ചിത്രത്തിലേക്ക് മോഹല്‍ലാല്‍ കടന്നുവരുന്നതെന്ന് ബ്ലസി പറഞ്ഞു.

അതുവരെ ആ കഥയില്‍ എവിടെയും മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല. മോഹന്‍ലാല്‍ സമ്മതം അറിയിച്ചതോടെ തന്റെ ചിന്തകളില്‍ മാത്യൂസിന്റെ വളര്‍ച്ചയ്ക്ക് വേഗമുണ്ടായി. അതോടെ തിരക്കഥയെഴുതി പൂര്‍ത്തിയാക്കാനുണ്ടായിരുന്ന അനിശ്ചിതത്വങ്ങളെല്ലാം മാറിക്കിട്ടിയെന്നും അഭിമുഖത്തില്‍ ബ്ലസി പറഞ്ഞു.

Loading...

Comments are closed.

More News