Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 19, 2024 2:49 am

Menu

Published on February 18, 2016 at 11:09 am

ആക്ഷൻ ഹീറോ ബിജുവിനെ തകർക്കാൻ ചിലർ മനപൂർവം ശ്രമിക്കുന്നുണ്ട്: നിവിൻ പോളി

certain-groups-planted-negative-reports-about-action-hero-biju-nivin-pauly

ആക്ഷൻ ഹീറോ ബിജു എന്ന തന്റെ പുതിയ സിനിമയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പ്രചരണങ്ങൾ നടത്താൻ ചില ഗ്രൂപ്പുകൾ ശ്രമിക്കുന്നതായി നടന്‍ നിവിന്‍ പോളി. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതുമുതല്‍ ചിലര്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും നിവിന്‍ പറയുന്നു.

ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല. പക്ഷേ ഞാന്‍ വായിച്ച റിപ്പോര്‍ട്ടുകള്‍ക്കെല്ലാം ഓര രീതിയാണ്. ഒരേ ഫോര്‍മാറ്റിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതും. ചില പ്രത്യേക ഗ്രൂപ്പുകള്‍ ഇതിനായി ശ്രമിക്കുകയാണെന്നാണ് തോന്നുന്നത്. അവരുടെ പ്രൊഫൈല്‍ ഏതെന്ന് നോക്കിയപ്പോള്‍ പലതും പുതുതായി ഉണ്ടാക്കിയ അക്കൗണ്ടുകളാണെന്ന് മനസിലായി. എന്താണ് അവരുടെ ആവശ്യം എന്ന് ഇപ്പോഴും വ്യക്തമല്ല. സിനിമയെ പൊളിക്കുക എന്നൊരു ലക്ഷ്യം അവര്‍ക്കുണ്ടെന്ന് തന്നെയാണ് തോന്നുന്നത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയില്ല. എന്നാല്‍ ഇത്തരം ദുഷ്പ്രചരണമൊന്നും വിശ്വസിക്കാതെ തന്നെ ജനങ്ങള്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നുണ്ടെന്നും നിവിന്‍ പറയുന്നു.

ചിത്രത്തെ കുറിച്ച് കേരള പോലീസിലുള്ളവര്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഒരു പോലീസുകാരന്റെ യഥാര്‍ത്ഥ ജീവിതമാണ് ചിത്രം കാണിക്കുന്നത്. ഞങ്ങളുടെ പ്രയത്‌നത്തിന്റെ യഥാര്‍ത്ഥ ഫലം ലഭിച്ചിട്ടുണ്ടെന്നും നിവിന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News