Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മറ്റൊരു പുതുമുഖ നടി കൂടെ ദുൽഖർ സൽമാന്റെ നായികയായി മലയാളത്തിലെത്തുന്നു.കമ്മാട്ടി പാടം എന്ന ചിത്രത്തിലൂടെ രാജീവ് രവിയാണ് ഷോണ്‍ റോമി എന്ന പുതിയ നായികയെ മലയാളത്തിലെത്തിക്കുന്നത്. രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസാണ് ദുല്‍ഖറിന് വേണ്ടി ഈ പുതിയ നടിയെ കണ്ടെത്തിയത്.
മോഡല്‍ രംഗത്തു നിന്നാണ് ഷോണ്‍ റോമി വെള്ളിത്തിരയിലേക്കെത്തുന്നത്.ബയോട്ടിക് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ഷോണ്‍ കൊച്ചി, കടവന്തറ സ്വദേശിയാണ്.എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് കമ്മാട്ടി പാടം എന്ന ചിത്രം കഥ പറയുന്നത്. കൊച്ചിയുടെ വളര്‍ച്ചയൊക്കെ ചിത്രത്തിലുണ്ടാകുമത്രെ. ദുല്‍ഖറിന്റെ വേഷം സംബന്ധിച്ച കാര്യം സസ്പെന്‍സാണ്. അനിത എന്നാണ് ഷോണ്‍ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്.
Leave a Reply