Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാവ്യ മാധവന്റെ രണ്ടാം വിവാഹം കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇനി ഒരു വിവാഹത്തെ കുറിച്ച് കാവ്യ കാര്യമായി ചിന്തിച്ച് തുടങ്ങിയിട്ടില്ല. പക്ഷേ ഇതിനിടയില്‍ കാവ്യ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും പ്രണയ വിവാഹം ആണന്നുമൊക്കെ പല വാർത്തകളും വന്നിരുന്നു. എന്നാല്‍ കാവ്യ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് എവിടെയും പറഞ്ഞിട്ടില്ലത്രേ. പറയുന്നത് മറ്റാരുമല്ല, കാവ്യയുടെ അച്ഛന്‍ തന്നെയാണ്. ഇതുവരെ ഞങ്ങള്‍ കാവ്യയുടെ വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടില്ലെന്നുമാണ് കാവ്യയുടെ അച്ഛന്‍ പറയുന്നത്.
ഒരു വര്‍ഷത്തോളമായി കാവ്യയുടെ രണ്ടാം വിവാഹത്തെ കുറിച്ച് വാര്‍ത്തകള്‍ വരുന്നു. എന്നാല്‍ കാവ്യയുടെ വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടില്ല. വിവാഹം ഉണ്ടായാല്‍ എല്ലാവരെയും അറിയിച്ചുക്കൊണ്ടായിരിക്കുക്കും.എല്ലാ ആഴ്ചയും കാവ്യയുടെ വിവാഹ വാര്‍ത്തകള്‍ വരുമ്പോള്‍ പലരും വിളിച്ച് ചോദിക്കും.ആദ്യമൊക്കെ ഇത്തരത്തിലുള്ള വാര്‍ത്തള്‍ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. ഇപ്പോള്‍ മനപൂര്‍വ്വം അതൊന്നും ശ്രദ്ധിക്കാറില്ല. കാവ്യയുടെ അച്ഛന്‍ പറയുന്നു.
Leave a Reply