Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരം സണ്ണി ലിയോണിനെ അംഗീകരിക്കുന്ന മലയാളിക്ക് തന്നോട് അവഗണനയാണെന്ന് നടി ഷക്കീല. ഇതില്‍ വേദനയുണ്ടെന്ന് നടി ഷക്കീല ഒരു ദക്ഷിണേന്ത്യന്‍ സൈറ്റിന് കൊടുത്ത് അഭിമുഖത്തില്‍ പറഞ്ഞു. സിനിമാ രംഗത്തുനിന്നും തനിക്ക് ഒരു പിന്തുണയും ലഭിച്ചില്ലെന്ന് ഷക്കീല പറഞ്ഞു. ഓരോരുത്തരെയും ഇഷ്ടപ്പെടുന്നതും വെറുക്കുന്നതുമൊക്കെ പ്രേക്ഷകരുടെ താത്പര്യമാണെങ്കിലും സിനിമാ രംഗത്തുനിന്നും തനിക്ക് പിന്തുണ ലഭിയ്ക്കാത്തതില്‍ വിഷമുണ്ടെന്നും ഷക്കീല പറയുന്നു.അഭിനയ പ്രാധാന്യമുള്ള വേഷം ലഭിച്ചാല്‍ വീണ്ടും അഭിനയിക്കാം എന്ന ആത്മവിശ്വാസം തനിക്കുണ്ട്. അതു തെളിയിക്കാന്‍ ഒരു അവസരം ലഭിക്കണം എന്നതുമാത്രമാണ് ഇപ്പോള്‍ തന്റെ പ്രാര്‍ത്ഥനയെന്നും ഷക്കീല പറഞ്ഞു. തെന്നിന്ത്യന്‍ സിനിമാ രംഗത്ത് പതിനഞ്ച് വര്‍ഷത്തോളം താന്‍ സജീവമായിരുന്നു. ഇതിനിടയില്‍ ധാരാളം വൈകാരിക രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കരയാനും പ്രേക്ഷകരെ ചിരിപ്പിക്കാനുമൊക്കെ അറിയാം. പ്രേക്ഷകര്‍ എന്നും എന്നെ സ്നേഹിച്ചിട്ടുണ്ട്. ചിലര്‍ നല്ല രീതിയിലും ചിലര്‍ മോശമായും ഷക്കീല പറയുന്നു.
അടുത്തിടെ ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനായി എത്തിയ സണ്ണി ലിയോണിന് വലിയ സ്വീകരണമാണ് മലയാള സിനിമാ ലോകത്തുനിന്ന് ലഭിച്ചത്. സണ്ണിയെക്കുറിച്ചുള്ള നടന് ജയസൂര്യയുടെ കമന്റും ഏറെ ശ്രദ്ധ നേടിയിരുന്നു. സണ്ണി ലിയോണിനെക്കുറിച്ച് തനിക്കുണ്ടായിരുന്ന ധാരണയെല്ലാം രണ്ടുമിനിറ്റ് അവരോട് സംസാരിച്ചപ്പോഴേക്കും മാറിയെന്നാണ് ജയസൂര്യ പറഞ്ഞത്. അത്രത്തോളം വിനയത്തോടെയും ബഹുമാനത്തോടെയും ആയിരുന്നു സണ്ണി സംസാരിച്ചതെന്നും ജയസൂര്യ വ്യക്തമാക്കിയിരുന്നു. ഈ പോസ്റ്റ് ഫേസ്ബുക്കില്‍ വൈറലായതോടെ സേണ്ണി ലിയോണിനെ സ്വീകരിച്ചവര്‍ എന്തുകൊണ്ട് ഷക്കീലയെ അവഗണിക്കുന്നു എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.ഇതിന് പ്രതികരണം എന്ന നിലയിലാണ് ഷക്കീലയുടെ പ്രതികരണം.
Leave a Reply