Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
2014 ആഗസ്റ്റ് 21ന് തിരുവന്തപുരത്ത് വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് നസ്രിയയ്ക്ക് 19 വയസ്. ഇത്രയും നേരത്തെ നസ്രിയ കല്യാണം കഴിക്കുകയാണോ, പലരുടെയും സംസാരം ഇരുവരുടെയും വയസിനെ കുറച്ചായിരുന്നു. അന്ന് ഫഹദിന് വയസ് 31 ആയിരുന്നല്ലോ. എന്നാല്‍ വിവാഹം ഇത്ര നേരത്തെ വേണമെന്ന് വിചാരിട്ടില്ലെന്ന് നസ്രിയ പറയുന്നു..26 വയസാകുമ്പോള്‍ മതിയെന്നായിരുന്നു എന്നായിരുന്നു താന്‍ കരുതിയത്. എന്നാല്‍ ഫഹദിനെ വിട്ട് കളയാന്‍ മനസ് അനുവദിക്കാത്തതാണ് നേരത്തെ വിവാഹം കഴിക്കാന്‍ കാരണമെന്ന് നസ്രിയ പറയുന്നു.ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് പോലുള്ള ചിത്രങ്ങള്‍ വരികയാണെങ്കില്‍ ഇനിയും അഭിനയിക്കാന്‍ എത്തും. എല്ലാം ശരിയായി വന്നാല്‍ ഈ വര്‍ഷം തന്നെ അതുണ്ടാകുമെന്ന് നസ്രിയ പറയുന്നു.പ്രമുഖ സിനിമാ വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറയുന്നത്.
Leave a Reply