Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ ദുല്‍ഖര്‍ സല്‍മാനെ രമേശ് ചെന്നിത്തല അഭിനന്ദിയ്ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ വൈറലാകുന്നു.ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ സമാപന ചടങ്ങിന്റെ ഉദ്ഘാടനത്തിന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയതായിരുന്നു ദുല്‍ഖര്‍ സല്മാന്.സംസ്ഥാന പുരസ്കാരം നേടിയ താരത്തെ അനുമോദിക്കണാനുള്ള ആഗ്രഹം ജയിൽ അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് ദുൽഖർ പൂജപ്പുരയിലെത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ ജയില്‍ ഉദ്യോഗസ്ഥരും ജയില്‍ അന്തേവാസികളും പ്രിയതാരത്തെ കാത്തിരിക്കുകയായിരുന്നു. ദുല്‍ഖറിനെ മന്ത്രി രമേശ് ചെന്നിത്തലയും ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിച്ചു.സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി രമേശ് ചെന്നിത്തല ദുല്‍ഖറിനെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങിൽമന്ത്രി താരത്തെ ആശ്ലേഷിച്ചാണ് സ്വീകരിച്ചത്.കുട്ടിക്കാലം മുതല്‍ സിനിമകളിലൂടെ കണ്ട ജയിലാണു പൂജപ്പുരയെന്നും ജീവപരന്ത്യം തടവ് അനുഭവിക്കുന്നവരില്‍ 215 പേരെ വിട്ടയക്കാന്‍ തീരുമാനിച്ച ദിവസം ഇവിടെ വരാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
–

–

–
Leave a Reply