Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യന്‍ നടി പ്രേമ വിവാഹമോചിതയാകുന്നു. ഭർത്താവും ബിസിനസുകാരനുമായ ജീവൻ അപ്പച്ചുവിൽ നിന്ന് പിരിയാനായി പ്രേമ വിവാഹമോചനക്കേസ് ഫയൽ ചെയ്തു. വിവാഹമോചനത്തിനായി ഇരുവരും സംയുക്ത ഹർജി സമർപ്പിച്ചു. ദീര്‍ഘനാളായി ഇരുവരും പിരിഞ്ഞു താമസിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടക് സ്വദേശിയായ പ്രേമയും സോഫ്റ്റുവെയര്‍ വ്യവസായിയും കമ്പ്യൂട്ടര്‍ വിദഗ്ദ്ധനുമായ അപ്പാച്ചുവും 2006ലാണ് വിവാഹിതരായത്. പത്തുവര്‍ഷത്തെ വിവാഹജീവിതമാണ് ഇരുവരും അവസാനിപ്പിക്കുന്നത്.
സവ്യസാചി എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ പ്രേമ മോഹന്‍ലാലിന്റെ നായികയായി ദ പ്രിന്‍സ് എന്ന ചിത്രത്തിലം ജയറാം നായകനായ ദൈവത്തിന്റെ മകനിലും നായികയായിരുന്നു. മോഹന്‍ ബാബു, കൃഷ്ണ, രവി ചന്ദ്രന്, സായി കുമാര്‍, രമേഷ് അരവിന്ദ് എന്നിവരുടെ നായികയായി വേഷമിട്ടിട്ടുണ്ട്.
Leave a Reply