Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 6:03 am

Menu

Published on March 10, 2016 at 4:07 pm

സെയ്ഫുമായുള്ള വിവാഹത്തിന് മുമ്പ് കരീന വച്ച കണ്ടീഷന്‍സ് കേട്ടാല്‍ ഞെട്ടും…!!

this-was-kareena-kapoors-only-condition-to-marry-saif-ali-khan

സെയ്ഫ് അലിഖാനുമായുള്ള വിവാഹത്തിന് മുമ്പ് ബോളിവുഡ് താരം കരീന കപൂര്‍ ഒരു കണ്ടീഷന്‍ പറഞ്ഞിരുന്നു.വിവാഹത്തിന് ശേഷവും തനിക്ക് സിനിമയില്‍ അഭിനയിക്കണം. വിവാഹം കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നുവെന്ന് പറഞ്ഞ് അഭിനയം വേണ്ടന്ന് വയ്ക്കാന്‍ തനിക്കാവില്ലെന്നായിരുന്നു കരീന പറഞ്ഞത്.ലോക വനിതാദിനത്തോടനുബന്ധിച്ച് പലരും സ്ത്രീകളെ ഭൂമി ദേവിയോടും, വിശുദ്ധ മേരിയോടുമൊക്കെ താരതമ്യപ്പെടുത്താറുണ്ട്. സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് കുറേക്കുറേ ശക്തരാണ്. ഒരേ സമയം ഒന്നിലേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ അവരെക്കൊണ്ട് സാധിക്കുമെന്നും കരീന പറയുന്നു. ഇന്ന് ഞാനൊരു ഭാര്യയാണ്. എന്നാല്‍ ജീവിതകാലം മുഴുവന്‍ എനിക്ക് അഭിനയിച്ചു തന്നെ പണം സമ്പാദിക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. എന്റെ ഭര്‍ത്താവ് അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും കരീന. 35കാരിയായ കരീന 2012ലാണ് സെയ്ഫ് അലിഖാനെ വിവാഹം ചെയ്യുന്നത്.

കീ ആന്‍ഡ് കാ എന്ന ചിത്രത്തില്‍ അര്‍ജുന്‍ കപൂറിന്റെ നായികയായാണ് കരീന ഇപ്പോള്‍ അഭിനയിക്കുന്നത്. വീട്ടുജോലികളൊക്കെ ചെയ്തു ജീവിക്കുന്ന ഒരു ഭര്‍ത്താവിന്റെ കഥയാണ് ചിത്രം പറയുന്നത്. കി ആന്‍ഡ് പ്രമോഷനുമായി ബന്ധപ്പെട്ടു മുംബൈയിലെത്തിയപ്പോഴാണ് കരീന തന്റെ വിവാഹ ഡിമാന്‍ഡ് വെളിപ്പെടുത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News