Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹൻലാലിനേയും മമ്മൂട്ടിയേയും നിവിൻ പോളിയേയുമെല്ലാം പിന്തള്ളി ദുൽഖർ ഒന്നാം സ്ഥാനത്ത്. ഫേസ്ബുക്കിലെ ലൈക്കുകളുടെ കാര്യത്തിലാണ്‍ ദുൽഖറിൻറെ ഈ മുന്നേറ്റം.ഫോളോവേഴ്സിന്റെ കാര്യത്തിലും ദുൽഖർ ഇവരെ എല്ലാം കടത്തിവെട്ടിയിരിക്കുകയാണ്. 4,002,562 ലൈക്കുകൾ ആണ് ദുൽഖറിനുള്ളത്.ഇത്രയധികം ലൈക്കുകളുള്ള മലയാള സിനിമയിലെ ആദ്യത്തെ നടനെന്ന നേട്ടവും ഇനി ദുൽഖറിന് സ്വന്തം. തൊട്ടുപിന്നിലുള്ള മോഹന്‍ലാലിന് 36 ലക്ഷത്തിലേറെയും നിവിന്‍ പോളിക്ക് 34 ലക്ഷത്തിലേറെയും ലൈക്കുകളുണ്ട് ഫേസ്ബുക്കില്‍. നടന്മാരില്‍ നാലാമതുള്ള മമ്മൂട്ടിക്ക് 31 ലക്ഷത്തിലേറെ ലൈക്കുണ്ട് .2012 സെപ്റ്റംബര്‍ 3നാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജ് ആരംഭിച്ചത്. ഗൂഗിള്‍ പ്ലസില്‍ ദുല്‍ഖറിന് 5.7 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും മൂന്നര ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട് .മലയാള സിനിമാ താരങ്ങളില്‍ ഏറ്റവും മുന്നില്‍ നസ്രിയ നസീമാണ്.72.8 ലക്ഷത്തിലേറെ ലൈക്കുകളാണ് നസ്രിയക്ക് ഇതുവരെയുള്ളത്. മിയയ്ക്ക് 57.5 ലക്ഷവും അമലയ്ക്ക് 53 ലക്ഷത്തിലേറെ ലൈക്കുകളുമുണ്ട്.
Leave a Reply