Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മണിയുടെ അനുസ്മരണ ചടങ്ങില്‍ തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ഒരു സൂപ്പര്‍ താരമെന്ന് സംവിധായകൻ വിനയൻ. ചടങ്ങില്‍ വിനയനെ ക്ഷണിക്കാതിരുന്നതില്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് വിനയന്റെ പ്രതികരണം.ചാലക്കുടിയില്‍ അത്തരമൊരു അനുസ്മരണം നടന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്ന് വിനയന്‍ നേരത്തെ പറഞ്ഞിരുന്നു. ഞായറാഴ്ച താനും കാനം രാജേന്ദ്രനും മണിയുടെ സഞ്ചയനത്തിന് വീട്ടില്‍ പോയിരുന്നു. എന്നാല്‍ വൈകുന്നേരം അനുസ്മരണത്തില്‍ കണ്ട ഒറ്റ താരങ്ങളെയും വീട്ടിലെ ചടങ്ങില്‍ കണ്ടിരുന്നില്ല.ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന് പിന്നീട് അറിഞ്ഞു. എന്നെ വിളിച്ചാല്‍ പരിപാടിക്ക് വരില്ലെന്ന് ഒരു പ്രമുഖതാരം പറഞ്ഞു. അതുകൊണ്ടാണ് എന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത്. മരണം എല്ലാവര്‍ക്കും ഉണ്ടാവുമെന്ന് ഇവരൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്. പണ്ട് മണിക്ക് പുരസ്‌കാരം ലഭിച്ചില്ലെന്ന് പറഞ്ഞ് ബോധം പോയതിന് അദ്ദേഹത്തെ പരിഹസിച്ചവരാണ് ഇന്നത്തെ സിനിമാക്കാര്‍. അതിനുശേഷം അദ്ദേഹത്തെ ഒറ്റപ്പെടുത്തി. പക്ഷേ മണിക്ക് ആരോടും പരിഭവമില്ലായിരുന്നു, വിനയന്‍ പറഞ്ഞു.
Leave a Reply