Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുവതാരം സനുഷയും ഉണ്ണി മുകുന്ദനും ഉടന്‍ വിവാഹിതരാകുന്നുയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ വഴി പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ഉള്‍പ്പെടെയാണ് വാര്‍ത്ത പ്രചരിച്ചത്.ഉണ്ണിയുടെയും സനുഷയുടെയും ഫോട്ടോ സഹിതമാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്.എന്നാൽ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. കേട്ടതൊന്നും സത്യമല്ലെന്നും ഇത് വെറും ഗോസിപ്പാണെന്നും ഉണ്ണി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്‍ ഉണ്ണിമുകുന്ദൻ മറുപടിയുമായി രംഗത്തെത്തിയത്. താന്‍ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഉണ്ണി പറഞ്ഞു. സോഷ്യല്‍മീഡിയ വഴി ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇക്കാര്യം ചോദിച്ച് തനിക്ക് മെസേജ് അയക്കരുതെന്നും ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടു. വിവാഹവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ വരുന്നുണ്ട്. അത് ക്ലിയര്‍ ചെയ്യാനാണ് ഈ പോസ്റ്റെന്നും ഉണ്ണി പറഞ്ഞു.
Leave a Reply