Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 9:49 pm

Menu

Published on March 26, 2016 at 1:20 pm

പലവട്ടം വിളിച്ചിട്ടും ഫോൺ എടുത്തില്ല;ചോദിച്ചപ്പോള്‍ ലാലിന്റെ മറുപടി…..സംവിധായകൻ പറയുന്നു

director-sajin-raghavan-against-mohanlal

ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പത്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍.2005ല്‍ പുറത്തിറങ്ങിയ ഉദയനാണ് താരം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച സരോജ് കുമാര്‍ എന്ന കഥാപാത്രത്തെയാണ് പത്മശ്രീ ഭരത് എന്ന ചിത്രത്തിലും അവതരിപ്പിച്ചത്. സിനിമ റിലീസായപ്പോള്‍ കൂടെ വിവാദങ്ങളും  പൊട്ടിപുറപ്പെട്ടു. മോഹന്‍ലാലിനെ കളിയാക്കികൊണ്ടാണ് ചിത്രമെന്നതായിരുന്നു പലരും പറഞ്ഞ് പരത്തിയത്. സിനിമ റിലീസായിക്കഴിഞ്ഞ് സംവിധായകന്‍ സജിന്‍ രാഘവന്‍ മോഹന്‍ലാലിനെ പലവട്ടം വിളിച്ചിരുന്നു. പക്ഷെ മോഹന്‍ലാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല. പിന്നീടൊരിക്കല്‍ സജിന്‍ ഒരു ലൊക്കേഷനില്‍ പോയി മോഹന്‍ലാലിനെ നേരിട്ട് കണ്ടു. നേരത്തെ പല തവണ വിളിച്ചിരുന്നു എന്ന കാര്യം മോഹന്‍ലാലിനോട് സൂചിപ്പിച്ചു. മിസ്‌കാള്‍സ് കണ്ടിരുന്നു. നമ്മള്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണ്‍ കാള്‍സല്ലേ എടുക്കു സജി എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. അദ്ദേഹത്തിന്റെ ആ വാചകത്തില്‍ എല്ലാം ഉണ്ടായിരുന്നെന്ന് സജി പറയുന്നു.വൈശാഖ് സിനിമയുടെ ബാനറില്‍ വൈശാഖ് രാജനാണ് ചിത്രം നിര്‍മ്മിച്ചത്. 2012ലാണ് ചിത്രം റിലീസ് ചെയ്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News