Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on April 5, 2016 at 11:24 am

ഇന്ധന വില വീണ്ടും കൂട്ടി: പെട്രോളിന് 2.19 രൂപയും ഡീസലിനു 98 പൈസയും കൂട്ടി

petrol-price-hiked-by-rs-2-19-a-litre-diesel-by-98-paise

ന്യുഡൽഹി: രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 2.19 രൂപയും ഡീസലിനു 98 പൈസയുമാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ വില തിങ്കളാഴ്ച അർധരാത്രി മുതൽ നിലവിൽ വരും.ആഗോള എണ്ണവിലയും വിദേശനാണ്യ വിനിമയ നിരക്കും വിലയിരുത്തി എല്ലാമാസവും പെട്രോൾ വില വർദ്ധിപ്പിക്കാറുണ്ട്.
ഈ കഴിഞ്ഞ മാസം പെട്രോളിന് 3.07 രൂപയും ഡീസലിന് 1.9 രൂപയുമാണ് വർദ്ധിപ്പിച്ചിരുന്നത്. കേന്ദ്രസർക്കാർ കഴിഞ്ഞ ജനുവരിയിൽ എണ്ണ കമ്പനികൾക്ക് അനുമതി നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിൽ ഡീസൽ വില എല്ലാ മാസവും 50 പൈസ വീതം ഉയർത്തും. ഇറക്കുമതിയിലെ നഷ്ടം മറികടക്കാനായിരുന്നു ഇത്തരത്തിൽ ക്രമേണ വില കൂട്ടാൻ അനുമതി നൽകിയത്. കേരളത്തിൽ പെട്രോൾ ലിറ്ററിന് 65.77രൂപയും ഡീസലിന് 53.5 രൂപയും ആണ്. (ഓരോ ജില്ലകളിലും വിലയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം)

Loading...

Comments are closed.

More News