Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: പ്രശസ്ത സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്.പ്രത്യുഷ ബാനര്‍ജി ഗര്‍ഭിണിയായിരുന്നു എന്നാണ് ജെ ജെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ മാത്രം മുന്‍പ് പ്രത്യുഷ ഗര്‍ഭഛിദ്രം നടത്തിയിട്ടുണ്ടാകണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.പ്രത്യുഷയുടെ മരണത്തിന് ദിവസങ്ങള്‍ മുന്‍പ് കുഞ്ഞിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രം നടത്തിയതോ ഗര്‍ഭം അലസിപ്പോയതോ ആകാം ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രത്യുഷയുടെ ഗര്‍ഭത്തിന് ഉത്തരവാദിയാര് എന്നത് വ്യക്തമല്ല. ഇതിനായി ഡി എന്‍ എ ടെസ്റ്റ് വേണ്ടിവരും എന്നാണറിയുന്നത്.പ്രത്യുഷ കാമുകന്‍ രാഹുല്‍ രാജ് സിംഗിനെ വിവാഹം ചെയ്തിരുന്നു എന്നും ഈ ബന്ധത്തില്‍ പ്രത്യുഷ ഗര്‍ഭിണിയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏപ്രില്‍ രണ്ടാം തീയതിയാണ് പ്രത്യുഷ ബാനര്‍ജി മുംബൈ ബംഗൂര്‍ നഗറിലെ സ്വന്തം വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങി ജീവനൊടുക്കിയത്.കളേഴ്‌സ് ടി വിയില്‍ പ്രക്ഷേപണം ചെയ്തിരുന്ന ബാലികാവധു എന്ന സീരിയലിലൂടെയാണ് പ്രത്യുഷ ബാനര്‍ജി കുടുംബപ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ബാലികാവധുവിലെ ആനന്ദി എന്ന കഥാപാത്രത്തെയാണ് പ്രത്യുഷ അവതരിപ്പിച്ചിരുന്നത്.
Leave a Reply