Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 1:47 pm

Menu

Published on July 4, 2013 at 10:01 am

പ്ലസ് വണ്‍ പ്രവേശനം :പത്ത് ശതമാനം സീറ്റ് വര്‍ധനവ്, ക്ലാസുകള്‍ എട്ടിന്

higher-secondary-classes-will-start-on-july-8

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറികളിലും പ്ലസ് വണ്‍ കോഴ്സുകളില്‍ 10 ശതമാനം ആനുപാതിക സീറ്റ് വര്‍ധന അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഉയര്‍ന്ന മാര്‍ക്കുള്ള ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് ആദ്യഘട്ട അലോട്ട്മെന്‍റ് പൂര്‍ത്തിയായിട്ടും പ്രവേശം ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതുവഴി 33,000 വിദ്യാര്‍ഥികള്‍ക്ക് അധികം പ്രവേശം ലഭിക്കും. 50 സീറ്റുള്ള ബാച്ചില്‍ അഞ്ച് സീറ്റാകും വര്‍ധിക്കുക.ഏറെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം ലഭിക്കാത്തതിനാല്‍ വ്യാഴാഴ്ച തുടങ്ങാനിരുന്ന പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂലൈ എട്ടിന് തുടങ്ങിയാല്‍ മതിയെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് തീരുമാനിച്ചു. ജൂലൈ പത്ത് മുതല്‍ അപേക്ഷ നല്‍കാം. നിലവില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍മാറ്റം, കോമ്പിനേഷന്‍മാറ്റം എന്നിവ അനുവദിക്കും.

Loading...

Leave a Reply

Your email address will not be published.

More News