Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മരണശേഷവും തന്റെ സഹോദരനെ വിറ്റ് കാശാക്കുകയാണെന്ന് കലാഭവന്‍ മണിയുടെ സഹോരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍. ജീവിച്ചിരുന്നപ്പോള്‍ സ്‌റ്റേജ് ഷോകള്‍ക്ക് കൊണ്ടു പോയി കമ്മീഷന്‍ ചോദിച്ച് വാങ്ങുകയും ചെയ്തിരുന്നയാള്‍ ഇപ്പോള്‍ സംവിധായകന്‍ ചമയുകയാണെന്നും രാമകൃഷ്ണന്‍ ആരോപിച്ചു.
കലാഭവന്‍ മണിയുടെ അവസാന സ്‌റ്റേജ് ഷോ എന്ന പേരില്‍ വീഡിയോ പുറത്തിറക്കിയ കലാഭവന്‍ ജിന്റോ എന്നയാള്‍ക്കെതിരെയാണ് രാമകൃഷ്ണന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശ്രീകൃഷ്ണപുരത്തെ മണിക്കിലുക്കം എന്ന പേരിലാണ് സി.ഡിയും ഡി.വി.ഡിയും വിപണിയില്‍ ഇറക്കിയിരിക്കുന്നത്.
ഇത് കലാഭവന്‍ മണിയുടെ അവസാന സ്‌റ്റേജ് ഷോയാണെന്നാണ് ഡി.വി.ഡി പുറത്തിറക്കിയവരുടെ അവകാശവാദം.
രാമകൃഷ്ണന്റെ പോസ്റ്റിങ്ങനെ:
പ്രിയ സുഹൃത്തുക്കളെ;കലാഭവന്‍ ജിന്റോ എന്റെ സഹോദരനെ മരണ ശേഷവും വിറ്റുകൊണ്ടിരിക്കുന്നു. മരണത്തിനു മുന്‍പും മണിച്ചേട്ടനെ നിരന്തരമായി സ്‌റ്റേജ് പരിപാടിക്ക് കൊണ്ടു പോകൂ ക യും കമ്മീഷന്‍ ചോദിച്ചു വാങ്ങുകയും ചെയ്യുന്ന ജിന്റോ ഇപ്പോള്‍ സംവിധായകന്‍ ചമയുകയാണ്.

Leave a Reply