Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ മുന്‍ഭാര്യയുമായ സൂസെന്‍ ഖാനെതിരെ തട്ടിപ്പ് കേസ്.ഗോവയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എംജി പ്രോപ്പര്‍ട്ടീസാണ് സൂസെനെതിരെ പരാതി നല്‍കിയത്. ആര്‍ക്കിട്ടെക്ട് എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കരാര്‍ സ്വന്തമാക്കിയ സൂസെന്‍ 1.87 കോടി രൂപ വാങ്ങിയെങ്കിലും അവര്‍ നടത്തിയ നിര്‍മ്മാണത്തിന് വേണ്ടത്ര മികവുണ്ടായിരുന്നില്ലെന്നും കരാര്‍ പ്രകാരമുള്ള സമയത്തിനുള്ളില്‍ പ്രോജക്ട് പൂര്‍ത്തിയാക്കി നല്‍കിയില്ലെന്നും കമ്പനി നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ച്ചറിലെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഹാജരാക്കാന്‍ കമ്പനി ആവശ്യപ്പെട്ടെങ്കിലും സുസെന്‍ അതിനു തയ്യാറായില്ല. കൗണ്‍സിലില്‍ അന്വേഷിച്ചപ്പോള്‍ സുസെന് അംഗത്വമില്ലെന്ന് വ്യക്തമായതായും കമ്പനി അറിയിച്ചു.2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കഴിഞ്ഞ ഒരു വർഷം മുൻപാണ് സൂസൻ ഹൃത്വിക് റോഷനിൽ നിന്നും വിവാഹമോചനം നേടിയത്.
Leave a Reply